'നിശാഗന്ധി', 'മരം', 'സാല്‍വേഷന്‍' തുടങ്ങിയ
ഏഴ് ക്യംപസ് ചിത്രങ്ങള്‍ മേളയുടെ ആകര്‍ഷണമാണ്.
വളര്‍ച്ചയ്ക്കിടയില്‍ നേരിടുന്ന പ്രതിസന്ധികളാണ് ബിദിന്‍ സംവിധാനം ചെയ്ത 'മരം' പങ്കുവെക്കുന്നത്. പ്രജീഷ് എം.ജിയുടെ 'സാല്‍വേഷന്‍'
15 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണ്. സാമ്പത്തിക ബാധ്യത
കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗോവിന്ദ്
രാജ് സംവിധാനം ചെയ്ത 'നിശാഗന്ധി'യുടെ
ദൈര്‍ഘ്യം 17 മിനിട്ടാണ്. ഒരു എട്ടു വയസ്സുകാരിയുടെ ജീവിത കാഴ്ചകളാണ് പ്രമേയം. 'ബിയോണ്ട്', 'എലോണ്‍, സോള്‍ട്ട്
വാട്ടര്‍, സീന്‍ കോണ്‍ട്രാ: മറ്റൊരു ക്ലീഷേ, ദി പ്രിവര്‍ട്ടഡ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍.
No comments:
Post a Comment