ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന `ലെറ്റ് ദം ഈറ്റ് കേക്ക്' മേള ഏറെ
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അലക്‌സി ക്രാസിലോസ്‌കി സംവിധാനം ചെയ്‌ത
ചിത്രം ഇന്ന് (20.07.2014) നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയുന്ന പേസ്‌ട്രി നിര്‍മാതാക്കളും അവരുടെ ഉത്‌പന്നങ്ങളുടെ
ഉപഭോക്താക്കളായ സമ്പന്നരും തമ്മിലുള്ള അന്തരം ചര്‍ച്ച ചെയ്യുന്നതാണ് സിനിമയുടെ
പ്രമേയം. ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം
എന്നിവ അന്യമായ ദരിദ്രവര്‍ഗത്തെ ഒരിക്കലെങ്കിലും സ്‌മരിക്കേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുന്നു
ചിത്രം.
ഡാനിയല്‍ സീവിന്റെ `ജലാനന്‍' എന്ന സിനിമ ഇന്തോനേഷ്യയിലെ മൂന്ന് തെരുവ് ഗായകരെക്കുറിച്ചുള്ള ചിത്രമാണ്. അവരുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം അവിടുത്തെ തെരുവ് സംസ്‌കാരത്തെയും സംഗീതത്തോട് അവര്‍ക്കുള്ള അടുപ്പത്തെയും കാണിക്കുന്നു. തൊണ്ണൂറുകളില്‍ കൊറിയയില്‍ നടന്ന ക്രൂരതയുടെ നേര്‍സാക്ഷ്യമാണ് ജങ് യൂണ്‍ സഖ് സംവിധാനം ചെയ്‌ത `നോണ്‍ഫിക്ഷന്‍ ഡയറി'. കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങളറിയുക എന്നതാണ് ചിത്രം ലക്ഷ്യംവെക്കുന്നത്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന തിയേറ്റര്‍ സംഘമായ സാദനാ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്‌ടീസിനെക്കുറിച്ചുള്ള `കാര്‍ണിവെല്‍ ഓണ്‍ വീല്‍സ്' എന്ന ചിത്രവും ഇന്ന് പ്രദര്‍ശിപ്പിക്കും. കേരളത്തിലെ ഏക സഞ്ചരിക്കുന്ന തിയേറ്റര്‍ സംഘമാണ് സാദനാ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്‌ടീസ്.

No comments:
Post a Comment