നല്ലസിനികളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്ന് `8 റൂംസ് 9 ഡോര്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍
ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. `ബാബാ'യുടെ സംവിധായിക കവിത ഡാട്ടിര്‍ തനിക്ക് ചിത്രീകരണവേളയില്‍
നേരിടേണ്ടിവന്ന ക്ലേശങ്ങളാണ് പങ്കുവെച്ചത്. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയതുകൊണ്ട്
സിനിമയില്‍ ഫോട്ടോഗ്രാഫിയുടെ സാങ്കേതികത ധാരാളമായി ഉപയോഗിക്കാന്‍ സാധിച്ചതെന്ന് `ഭൈരവി'ന്റെ സംവിധായകന്‍ അഭിജിത് പാട്ടീല്‍
പറഞ്ഞു. മണ്‍സൂണ്‍ എങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന
അന്വേഷണമാണ് തന്റെ കന്നി ചിത്രത്തിലൂടെ നടത്തിയതെന്ന് `മണ്‍സൂണി'ന്റെ സംവിധായകന്‍ അഭിജിത് കൃഷ്‌ണന്‍ വെളിപ്പെടുത്തി. `കാര്‍ണിവെല്‍ ഓണ്‍ വീല്‍സി'ന്റെ സംവിധായകന്‍
സച്ചിന്‍ ദേവ് ചിത്രത്തിനുവേണ്ടി നാടകസംഘത്തോടൊപ്പം നടത്തിയ യാത്രയെക്കുറിച്ചാണ്
സംസാരിച്ചത്. ബാല്യത്തില്‍ അനുഭവിച്ച ചെറിയ സന്തോഷങ്ങളും സംഭവങ്ങളുമാണ് `സ്‌മോള്‍ തിങ്‌സ് ബിഗ് തിങ്‌സ്' എന്ന
ചിത്രത്തിന്റെ സംവിധായകന്‍ സൗമ്യാനന്ദസാഹി പറഞ്ഞു. വൈഷ്‌ണവി രാജന്‍, വിശാഖ് പുന്ന, മഞ്‌ജുനാഥന്‍ സുബ്രഹ്മണ്യന്‍, സഞ്‌ജയ് ഘോഷ് തുടങ്ങിയവരും പങ്കെടുത്തു. പ്രോഗ്രാം ഡെപ്യൂട്ടി
ഡയറക്‌ടര്‍ ജയന്തി നരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.
No comments:
Post a Comment