മേളയുടെ രണ്ടാം ദിവസമായ ഇന്നലെ വൈകിട്ട് കൈരളി തിയേറ്റര്‍
അങ്കണത്തില്‍ നടന്ന മുഖാംമുഖം പരിപാടി വ്യത്യസ്‌തതകൊണ്ട് ശ്രദ്ധേയമായി. സംവിധായകര്‍
അവരുടെ സിനിമയെക്കുറിച്ച് പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു
പരിപാടി. ഹ്രസ്വചിത്ര സംവിധായകരായ സിബി സാബു, മുണ്‍മുണ്‍ ധലാറിയ,
ഘോഷ് ബദ്വര്‍, സത്യാന്‍ഷു സിങ്,
ശ്രീമിത്ത് എന്‍., ഹുമാന്‍സു, പ്രദീപ് കെ.പി. എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ നടന്‍ രവീന്ദ്രന്‍
മോഡറേറ്ററായി. സംവിധായകര്‍ തങ്ങളുടെ ചിത്രത്തിന്റെ കഥാഗതിയെക്കുറിച്ചും അതിന്റെ നിര്‍മാണത്തിലേക്ക്
വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സിനിമാ വിദ്യാര്‍ഥികള്‍
മത്സരവിഭാഗത്തിലേക്ക് സിനിമകള്‍ അയയ്‌ക്കുന്ന് സംബന്ധിച്ച് സദസ്സില്‍ നിന്നും
നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ മേളകളില്‍ വരുന്നത് അവരുടെ
ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്ന് അധ്യാപകനും `പോപ്പറ്റ്'
എന്ന സിനിമയുടെ സംവിധായകനുമായ സത്യാന്‍ഷു സിങ് പറഞ്ഞു.
No comments:
Post a Comment