ജനങ്ങള്‍ ശാസ്‌ത്രസത്യത്തിന്റെ അന്വേഷണത്തില്‍ വ്യാപൃതരാണെന്ന് രാജ്യസഭാ ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദിപ് സിങ് സപ്പല്‍. ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസാര്‍ വിജ്ഞാന്‍ സംഘടിപ്പിച്ച ദ്വിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര നിരക്കിന്റെ ഒരു ശതമാനം ശാസ്‌ത്രത്തിനുവേണ്ടിയാണ് ഇന്ത്യ ചെലവഴിക്കുന്നതെന്നും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ശാസ്‌ത്രീയ വിശദീകരണം നല്‍കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ശാസ്‌ത്രജ്ഞനായ ഗൗഹര്‍ തസയുടെ `ശാസ്‌ത്രസിനിമാ നിര്‍മാണത്തിലെ വെല്ലുവിളികള്‍' എന്ന വിഷയമാണ് ഡോ. ടി.വി. വെങ്കിടേശ്വരന്‍ നയിച്ച രണ്ടാം സെഷനില്‍ ചര്‍ച്ചചെയ്‌തത്. വിവിധകാലഘട്ടങ്ങളിലെ വെല്ലുവിളികള്‍ വെവ്വേറെയാണെന്നും ജനങ്ങളുടെ മനസ്ഥിതി ശാസ്‌ത്രത്തിന്റെ പാതയില്‍ നിന്നു മാറി അന്ധവിശ്വാസത്തിലേക്ക് പോകുന്നു. ജനധിപത്യം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും എന്നാല്‍ ആ ദൗത്യം എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്രസിനിമാ സംവിധായകന്‍ മത്തിയൂര്‍ റഹ്മാന്‍, ടിവി സംവിധായിക സീമ മുരളിധരന്‍, ശാസ്‌ത്രജ്‌ഞന്‍ അഭയ് രാജ്‌പുത്ത്, ഗവേഷക ഫാത്തിമ നിസ്സാറുദ്ദീന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. `ശാസ്‌ത്ര സംഭാഷണവും ഡിജിറ്റല്‍ യുഗവും' എന്ന വിഷയമായിരുന്നു മൂന്നാം സെഷനില്‍ ചര്‍ച്ചചെയ്‌തത്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ ഇന്ദ്രാനില്‍ ഭട്ടാചാര്യ മുഖ്യപ്രഭാഷണം നടത്തി. ദാമോദര്‍ പ്രസാദ്, മധു കെ.എസ്., കെ. രാജേന്ദ്രന്‍, ഫര്‍ഹത്ത് ബാസിര്‍ ഖാന്‍, ജാമിയ മിലിയ രമേഷ് ചതുര്‍വേദി, ക്രിസ്റ്റി ലീമ റോസ്‌മേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Official blog of the 6th International Documentary and Short Film Festival of Kerala, 2013.
Saturday, 19 July 2014
ജനം ശാസ്‌ത്രസത്യത്തിന്റെ അന്വേഷണത്തിലാണ് - ഗുര്ദീതപ് സിങ് സപ്പല്‍
ജനങ്ങള്‍ ശാസ്‌ത്രസത്യത്തിന്റെ അന്വേഷണത്തില്‍ വ്യാപൃതരാണെന്ന് രാജ്യസഭാ ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദിപ് സിങ് സപ്പല്‍. ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസാര്‍ വിജ്ഞാന്‍ സംഘടിപ്പിച്ച ദ്വിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര നിരക്കിന്റെ ഒരു ശതമാനം ശാസ്‌ത്രത്തിനുവേണ്ടിയാണ് ഇന്ത്യ ചെലവഴിക്കുന്നതെന്നും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ശാസ്‌ത്രീയ വിശദീകരണം നല്‍കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ശാസ്‌ത്രജ്ഞനായ ഗൗഹര്‍ തസയുടെ `ശാസ്‌ത്രസിനിമാ നിര്‍മാണത്തിലെ വെല്ലുവിളികള്‍' എന്ന വിഷയമാണ് ഡോ. ടി.വി. വെങ്കിടേശ്വരന്‍ നയിച്ച രണ്ടാം സെഷനില്‍ ചര്‍ച്ചചെയ്‌തത്. വിവിധകാലഘട്ടങ്ങളിലെ വെല്ലുവിളികള്‍ വെവ്വേറെയാണെന്നും ജനങ്ങളുടെ മനസ്ഥിതി ശാസ്‌ത്രത്തിന്റെ പാതയില്‍ നിന്നു മാറി അന്ധവിശ്വാസത്തിലേക്ക് പോകുന്നു. ജനധിപത്യം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും എന്നാല്‍ ആ ദൗത്യം എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്രസിനിമാ സംവിധായകന്‍ മത്തിയൂര്‍ റഹ്മാന്‍, ടിവി സംവിധായിക സീമ മുരളിധരന്‍, ശാസ്‌ത്രജ്‌ഞന്‍ അഭയ് രാജ്‌പുത്ത്, ഗവേഷക ഫാത്തിമ നിസ്സാറുദ്ദീന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. `ശാസ്‌ത്ര സംഭാഷണവും ഡിജിറ്റല്‍ യുഗവും' എന്ന വിഷയമായിരുന്നു മൂന്നാം സെഷനില്‍ ചര്‍ച്ചചെയ്‌തത്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ ഇന്ദ്രാനില്‍ ഭട്ടാചാര്യ മുഖ്യപ്രഭാഷണം നടത്തി. ദാമോദര്‍ പ്രസാദ്, മധു കെ.എസ്., കെ. രാജേന്ദ്രന്‍, ഫര്‍ഹത്ത് ബാസിര്‍ ഖാന്‍, ജാമിയ മിലിയ രമേഷ് ചതുര്‍വേദി, ക്രിസ്റ്റി ലീമ റോസ്‌മേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment