Tuesday, 22 July 2014

സിനിമയ്ക്ക് പ്രമേയമായത് ടിബറ്റന്‍ വ്യാകുലതകള്‍ : ഗൗരവ് സക്‌സേന

ടിബറ്റന്‍ ജനതയുടെ ദുരിതങ്ങളും വ്യാകുലതകളുമാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഡോക്യുമെന്റി മേളയില്‍ പ്രദര്‍ശിപ്പിച്ച 'ഫ്രീഡ'ത്തിന്റെ സംവിധായകന്‍ ഗൗരവ് സക്‌സെന. പട്ടണങ്ങളുടെ വികസനം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെക്കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'മനീഷ 1941' എന്ന ഹ്രസ്വ ഡോക്യുമെന്ററിയുടെ സംവിധായകന്‍ മഗ്രന്ത് ദാംറെ. കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ പ്രത്യാഘാതങ്ങള്‍മൂലം മാനസിക സംഘര്‍ഷവും ഏകാന്തതയും അനുഭവിക്കേണ്ടിവരുന്നവരെയും കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'ടാര്‍ജറ്റ്' എന്ന ഷോര്‍ട്ട് ഫിക്ഷന്റെ സംവിധായകനും മലയാളിയുമായ ശിവരമാകൃഷ്ണന്‍. രാജ്യാന്തര ഡോക്യൂമെന്ററി-ഹ്രസ്വചിത്രമേളയുടെ ഭാഗമായി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

'അറ്റ് ദി ക്രോസ് റോഡി'ന്റെ സംവിധായികയായ സര്‍മിസ്ത മൈട്ടി തങ്ങളുടെ സിനിമയില്‍ നിഴലിച്ചുനില്‍ക്കുന്ന വേദനയേയും സ്‌നേഹത്തെയും പ്രേമത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിച്ചു. 'വാള്‍ സ്റ്റോറീസ്' എന്ന സിനിമയുടെ സംവിധായികയായ ശാശ്വതി താലൂക്ദാര്‍ പടിഞ്ഞാറന്‍ ഹിമാലയ സംസ്‌കാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചു. 'സോളിറ്റിയൂഡി'ന്റെ സംവിധായകന്‍ മോഹിന്‍ മോഡി തന്റെ ചിത്രം ഏകാന്തതയിലൂടെയുള്ള സഞ്ചാരമാണെന്ന് പറഞ്ഞു. ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്‍ തുറന്ന ആകാശം സ്വപ്നം കാണുന്നതിനെക്കുറിച്ചും അയാളുടെ വിവിധങ്ങളായ മനോവിചാരങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.  സംവിധായകരായ ട്രിബണി റായ്തുടങ്ങിയവരും സംവധിച്ചു. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.

No comments:

Post a Comment