കന്യകാത്വം എന്ന പദം സ്‌ത്രീയെ മാത്രം കേന്ദ്രീകരിച്ചാണ് ചര്‍ച്ച
ചെയ്യപ്പെടുന്നതെന്നും പുരുഷന്റെ വിശുദ്ധിയെപ്പറ്റി ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും
`ദി സാക്രിഡ് ഗ്ലാസ് ബൗള്‍'
എന്ന ഷോര്‍ട്ട് ഡോക്യുമെന്ററിയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു.
സ്‌ത്രീയെ പുരുഷന്റെ സ്വകാര്യസ്വത്തായി കാണുന്നതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്
കാരണമെന്നും അവര്‍ പറഞ്ഞു. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍
സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീലങ്ക ഇന്നും തമിഴ് സൈന്യത്തിന്റെ കരങ്ങളിലാണെന്ന് `ദി ലാന്‍ഡ് സ്റ്റില്‍ ബിലോങ്‌സ് ടു ദി ആര്‍മി' എന്ന സിനിമയുടെ സംവിധായകന്‍ മഗാ തമിഴ് പ്രഭാകരന്‍.
ഒരു മാധ്യമപ്രവര്‍ത്തകയില്‍ നിന്നും ഡോക്യുമെന്ററി സിനിമാനിര്‍മാണത്തിലേക്കുള്ള
തന്റെ യാത്രയെപ്പറ്റിയാണ് `കാന്‍ഡില്‍സ് ഇന്‍ വിന്‍ഡ്'
എന്ന സിനിമയുടെ സംവിധായിക കവിത ബാഹ്‌ലി മുഖാമുഖത്തില്‍
സംസാരിച്ചത്. കര്‍ഷകരുടെ ആത്മഹത്യ പ്രമേയമാക്കിയ സിനിമ കവിത ബാഹ്‌ലിയും നന്ദന്‍
സക്‌സേനയും ചേര്‍ന്നാണ് നിര്‍മിച്ചത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്
വസിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന
സംശയവും സംവിധായകര്‍ പ്രകടിപ്പിച്ചു. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ
സംവിധായകരായ ശ്രീമോയി ഭട്ടാചാര്യ, കിസ്ലേ കെ, അനീസ് കെ., സനോബേര്‍ ഷംസുധീന്‍, ശ്രാവണ്‍ കതികനേനി, മാധുരി മഹീന്ദര്‍
എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
No comments:
Post a Comment