അടിച്ചമര്‍ത്തലിന്റെയും കലാപത്തിന്റെയും കാലഘട്ടങ്ങളിലാണ്
ക്രിയാത്മക ഡോക്യുമെന്റകള്‍ സംഭവിക്കുന്നതെന്ന് പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക സബാ
ധവാന്‍. മേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ `ഇന്ത്യന്‍ ഡോക്യുമെന്ററി
സിനിമാപ്രസ്ഥാനത്തിലെ വനിതകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു
അവര്‍. സാമ്പത്തിക, വിതരണ വിഷയങ്ങള്‍ക്ക് അമിത
പ്രാധാന്യം നല്‍കാതെ ക്രിയാത്മതയ്‌ക്ക് ഊന്നല്‍ നല്‍കുകയാണ് പുതുതലമുറ
ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി നിര്‍മാണത്തിന് ഫണ്ടും വിതരണവും പ്രാധാന്യമുള്ളതാണെങ്കിലും
പുതുമ സംഭാവനചെയ്യാനായില്ലെങ്കില്‍ അവ ഉപയോഗശൂന്യമാണെന്ന് സബ പറഞ്ഞു.
അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ് വനിതാ സിനിമാനിര്‍മാതാക്കള്‍ മുന്‍നിരയിലേക്ക്
കടന്നുവന്നത്. അനീതിക്കും ചൂഷണത്തിനുമെതിരെ പടവാളുയര്‍ത്താന്‍ സ്വതന്ത്ര ശബ്‌ദമായി
ഡോക്യുമെന്ററി നിലകൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment