മേളയോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍
സംഘടിപ്പിക്കപ്പെട്ട പ്രസ്മീറ്റില്‍ യുവ സംവിധായകരായ രാജീവ് ഫ്രാന്‍സിസ്, പ്രീതം
മണ്ഡല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും
ലഭിച്ച പ്രതികരണത്തെക്കുറിച്ച് കുറിച്ച് അവര്‍ സംസാരിച്ചു. മലയാളി സംവിധായകനായ
രാജീവ് ഫ്രാന്‍സിസ് സംവിധാനം ചെയ്ത റാവണ്‍ ബ്ലാക്ക് എന്ന ചിത്രത്തിന്റെ
പ്രേമയത്തിന് ആധുനിക സമൂഹത്തിലുള്ള പ്രസക്തിയെക്കുറിച്ച്
സംശയമുന്നയിക്കപ്പെട്ടപ്പോള്‍
സമൂഹത്തിന്റെ യഥാര്‍ഥ മുഖം മാത്രമാണ് കാണിച്ചതെന്ന് സംവിധായകന്‍ പ്രതികരിച്ചു. അക്കാദമി പ്രോഗ്രാം വിഭാഗം
ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നടരാജന്‍ പരിപാടി മോഡറേറ്റ് ചെയ്തു.
No comments:
Post a Comment