മേളയുടെ അവസാനദിവസമായ ഇന്ന് (ജൂലൈ 22) 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. കൈരളി തിയേറ്ററില്‍
രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചാള്‍സ് ഷിന്‍സര്‍ ലായിക് സംവിധാനം
ചെയ്‌ത `ഇന്‍സോമ്‌നിയ്‌സ്' ഇരുട്ടിന്റെ
മറവില്‍ കണ്ടുമുട്ടുന്ന രണ്ട് ലണ്ടന്‍ നിവാസികളുടെ സംഘര്‍ഷഭരിതമായ
ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പാരീസ് നഗരത്തില്‍ തെരുവോരങ്ങളിലും
പാലങ്ങളുടെ ചുവട്ടിലുമായി ജീവിതം കഴിച്ചുകൂട്ടുന്ന മനുഷ്യരുടെ കഥയാണ് ക്ലൗസ്
ഡ്രൂസല്‍ സംവിധാനം ചെയ്‌ത ചിത്രം `ഓണ്‍ ദി എഡ്‌ജ് ഓഫ്
ദി വേള്‍ഡ്'. `റോങ് പ്ലെയ്‌സ്-റോങ് ക്രെയിനും'
ഈ വിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിക്കും.
ശ്രീ തിയേറ്ററില്‍ ഇന്ന് രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന
ചിത്രങ്ങളാണ് ഹൈന്‍സ് സംവിധാനം ചെയ്‌ത `സായ് ലന്‍ചായ്',
ജപ്പാന്‍ സംവിധായകന്‍ സത്രോയുടെ `ന്യൂ
ഡില്‍', റലൂച റസേനയുടെ `ദി ബെഡ്
ഈസ് ബ്രോക്കണ്‍' എന്നിവ. ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍
കിങ് ലോങ്‌കിനോട്ടിന്റെ `സാല്‍മ' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഗ്രാമത്തില്‍
ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി വിവാഹത്തിനുവേണ്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്
വീട്ടുതടങ്കലിലായെങ്കിലും അക്ഷരങ്ങളെ സ്‌നേഹിച്ച് അവള്‍ കവയിത്രിയാകുന്നതും
ദുരാചാരങ്ങളെയും അപരിഷ്‌കൃത പാരമ്പര്യങ്ങളെയും എതിര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ
ഇതിവൃത്തം. ആന്‍ട്രേജ് സംവിധാനം ചെയ്‌ത `ബര്‍ലിന്‍
ട്രോകിയോ', അലിറേസാ ഖാനിയയുടെ `അണ്‍
റിട്ടേണ്‍ വൈറ്റ് പേജസ്' എന്നിവയും ഈ വിഭാഗത്തില്‍
പ്രദര്‍ശിപ്പിക്കും,
ഹോമേജ് വിഭാഗത്തില്‍ മൈക്കല്‍ ഗ്ലോവോഗര്‍ സംവിധാനം ചെയ്‌ത `മെഗാ സിറ്റീസ്', എന്‍വയോണ്‍മെന്റല്‍ വിഭാഗത്തില്‍
ജീന്‍ കോസ്‌മി ഡലലോയ് സംവിധാനം ചെയ്‌ത `ബൈ മൈ സൈഡ്',
കവിത ബാലും നന്ദന്‍ സക്‌സേനയും ചേര്‍ന്ന് സംവിധാനം ചെയ്‌ത `ക്യാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ്', ശ്രാവണ്‍
കട്ടികാനേനിയുടെ `ക്രോണിക്കല്‍സ് ഓഫ് എ ടെമ്പിള്‍ പെയ്‌ന്റര്‍',
ദീര്‍ഘ ഡോക്യുമെന്റി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന
ചിത്രങ്ങളാണ്. പ്രിയ തൂവശ്ശേരിയുടെ `മൈ സേക്രട്ട്
ഗ്രാസ് ബൗള്‍', മാതുരി മോഹിന്ദാറുടെ `കാണ്ട് ഹൈഡ് മി' എന്നിവയാണ് ഹ്രസ്വ
ഡോക്യുമെന്ററി മത്സരവിഭഗത്തിലുള്ളത്.
ഷോര്‍ട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ `ഫോര്‍ യു ആന്‍ഡ് മി', `ഫ്രീഡം റാങ്‌സണ്‍',
`സംവെയര്‍ ഫാര്‍', `സ്‌ട്രേഡ് ഡോഗ്‌സ്',
`ടാര്‍ജറ്റ്', `അണ്‍റീഡ്' തുടങ്ങിയവയും ഇന്ന് പ്രദര്‍ശിപ്പിക്കും. ഷോക്കേസ്
ഹ്രസ്വഡോക്യുമെന്ററി വിഭാഗത്തില്‍ `തലയില്‍ പുലവര്‍',
`കാലം ഇടയ്‌ക്കല്‍ പൈതൃകം', ഷോക്കേസ്
ലോങ് ഡോക്യുമെന്ററി `ഇറ്റ്‌സ് ഡെവലപ്‌മെന്റ്-സ്റ്റുപ്പിഡും'
ഫിലിമേക്കേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ സബാ ധവാന്റെ `ഡല്‍ഹി മുംബൈ ഡെല്‍ഹി', `ബാര്‍ഫ്' എന്നിവയും പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment