വിവിധ വിഭാഗങ്ങിളിലായി
വ്യത്യസ്തതയുള്ള ഡോക്യുമെന്ററികളാണ് പ്രേക്ഷകര്‍ക്കായി മേളയില്‍
ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി
ചിത്രങ്ങള്‍ക്കുവേണ്ടി പ്രത്യേക വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത് ഈ മേളയുടെ
പ്രത്യേകതയാണ്. നാല് അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഒര്‍ലാന്റോ വാന്‍ ഇന്‍സൈഡല്‍
സംവിധാനം ചെയ്ത 'വിരുംഗ', ഇന്ത്യന്‍
സംവിധായകരായ ദീപ്തികക്കാര്‍, ഫഹദ് മുസ്തഫ എന്നിവരുടെ ബെര്‍ലിന്‍
ഫിലിം ഫെസ്റ്റിവലില്‍ ആദ്യ പ്രദര്‍ശനം നടത്തിയ 'പവര്‍ലെസ്'
എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനോടെപ്പം സംവിധായകരും
ഫെസ്റ്റിവലില്‍ പങ്കെടുക്കും. കമര്‍
അഹമ്മദ് സൈമണിന്റെ 'ആര്‍ യു ലിസണിങ്', ജീന്‍
കോസ്മിയുടെ 'ബൈ മൈസൈഡ്', കല്യാണി
മാമിന്റെ 'എ റിവര്‍ ചേയ്ഞ്ചസ് കോഴ്‌സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.
ഫോക്കസ് ഓണ്‍ മിഡില്‍ ഈസ്റ്റ്
വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്റ്റ്, ലെബനന്‍, ജോര്‍ദാന്‍, പാലസ്തീന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലെ
സാധാരണ ജനങ്ങളുടെ പോസ്റ്റ് അറബ് സ്പ്രിങ് കാലഘട്ട ജീവിതമാണ് ചിത്രങ്ങളുടെ പ്രമേയം.
ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അഞ്ച് ചിത്രങ്ങളുടെയും ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം
എന്നതാണ് മറ്റൊരാകര്‍ഷണം.
ഷെരീഫ് എല്‍ക്കാട്ട്ഷാ സംവിധാനം ചെയ്ത
'കൈറോ ഡ്രൈവ്' ഏറ്റവും ജനസാന്ദ്രതയേറിയ
നഗരങ്ങളിലൊന്നിന്റെ തെരുവ് ദ്യശ്യങ്ങളാണ്. ഈജിപ്റ്റിലെ സൂയസ് നഗരവും അതിന്റെ
നഷ്ടസ്വപ്നങ്ങളുമാണ് അഹമ്മദ് നോറിന്റെ 'വേവ്‌സ്' എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. സാറാ ഫ്രാന്‍സിസിന്റെ ബേര്‍ഡ്‌സ് ഓഫ്
സെപ്റ്റംബര്‍, മെയ്‌സ് ദര്‍വസായുടെ 'മൈ
ലൗ എവൈറ്റ്‌സ് മീ ബൈ ദി സീ', മദി ഫ്‌ളിഫെലിന്റെ 'എ വേഡ്
നോട്ട് അവേഴ്‌സ്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍
ദീര്‍ഘ- ഹ്രസ്വ ഡോക്യുമെന്ററികള്‍,
ഷോര്‍ട്ട് ഫിക്ഷനുകള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക് വീഡിയോകള്‍, ക്യാമ്പസ് സിനിമകള്‍, അന്താരാഷ്ട്ര സിനിമകള്‍ എന്നീ വിഭാഗങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്ളത്.
അലൈന്‍ റസ്‌നെയ്‌സ് , കെ.കെ. ചന്ദ്രന്‍, റസാഖ് കോട്ടക്കല്‍, മിഷേല്‍ ഗ്ലാവോഗര്‍ എന്നിവരുടെ
ചിത്രങ്ങളാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യയില്‍ സയന്‍സ് അധിഷ്ഠിത
സിനിമാനിര്‍മാണം നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാന്‍
പ്രസാറിന്റെ സഹകരണത്തോടെ പ്രമുഖ സയന്‍സ് ഫിലിം മേക്കേഴ്‌സിനെ അണിനിരത്തി രണ്ടു
ദിവസത്തെ വര്‍ക്‌ഷോപ്പുകള്‍ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പുറമെ മുഖാമുഖം, ഡോക്യുമെന്ററികളുടെയും
ഷോര്‍ട്ട് ഫിലിമുകളുടെയും മാര്‍ക്കറ്റിങ് സംബന്ധിച്ച് വര്‍ക്‌ഷോപ്പ്, സംവാദങ്ങള്‍ എന്നിവയും മേളയോനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മത്സര-മത്സരേതര വിഭാഗങ്ങള്‍ക്കുപുറമെ
പ്രത്യേക വിഭാഗത്തില്‍ സബാഭവാന്‍ എന്ന പ്രശസ്ത സംവിധായികയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മത്സരവിഭാഗത്തില്‍ 94 ചിത്രങ്ങളാണുള്ളത്. ദീര്‍ഘ-ഹ്രസ്വ
ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രം, ആനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാംപസ് സിനിമ, അന്താരാഷ്ട്രം എന്നിവയാണ് മത്സരവിഭാഗം. ആനിമേഷന്‍ വിഭാഗത്തില്‍ ഏഴ്
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'നിശാഗന്ധി', 'മരം', 'സാല്‍വേഷന്‍' തുടങ്ങിയ
ഏഴ് ക്യംപസ് ചിത്രങ്ങള്‍ മേളയുടെ ആകര്‍ഷണമാണ്. രാജ്യാന്തര ഡോക്യുമെന്ററികളുടെയും
ഹ്രസ്വചിത്രങ്ങളുടെയും പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment