കാലോ മറ്റാബെയ്ന്‍ സംവിധാനം ചെയ്ത 'നല്‍സണ്‍ മണ്ടേല-ദി മിത്ത് ആന്‍ഡ് മി'യും ഫെഡറിക്കോ
അഡോര്‍ണോ സംവിധാനം ചെയ്ത പരാഗ്വേയന്‍ ഹ്രസ്വചിത്രം 'ലാ
എസ്റ്റാനിക്ക'യുമാണ് ഉദ്ഘാടനചിത്രങ്ങള്‍.
മേളയ്ക്ക് പരിസ്ഥിതിചിത്രങ്ങള്‍ക്കായി പ്രത്യേകവിഭാഗമുണ്ട്. ഇതില്‍ ഓര്‍ലാന്റോ
വാന്‍ ഇന്‍സീഡലിന്റെ 'വിരുങ്ക'യാണ് ശ്രദ്ധേയം. മനുഷ്യ പ്രവര്‍ത്തികള്‍ ഗറില്ലകളുടെ അവസാന വാസസ്ഥലത്തിനും
ഭീഷണിയാകുന്നതാണ് ഇതിന്റെ പ്രമേയം. നാല് അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍ ഈ ചിത്രം
കരസ്ഥമാക്കിയിട്ടുണ്ട്. ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 'പവര്‍ലെസ്സ്' എന്ന ചിത്രം ദീപ്തി കക്കാറും ഫഹദ്
മുസ്തഫയും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈദ്യുതി മോഷ്ടിക്കാനായി
വൈദ്യുതി പോസ്റ്റുകളില്‍ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ട് കയറാന്‍ തയാറാകുന്ന
നൂറകണക്കു മനുഷ്യരുടെ കഥയാണ് ഇതില്‍ ചര്‍ച്ചചെയ്യുന്നത്. കല്യാണി മാമിന്റെ എ റിവര്‍
ചെയ്ഞ്ചസ് കോഴ്‌സ്, ജീന്‍ കോസ്‌മെയുടെ ബൈ മൈ സൈഡ്, കമാര്‍ അഹ്മ്മദ് സൈമണ്ടേയുടെ ആര്‍ യു ലിസണിങ് എന്നീ ചിത്രങ്ങളും
പരിസ്ഥിതിവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
No comments:
Post a Comment