Monday, 21 July 2014

യുവ സംവിധായകര്ക്കുടവേണ്ടത്‌ മനോധൈര്യം: ദയലി മുഖര്ജിട


മനോധൈര്യമാണ്‌ യുവ സംവിധായകര്‍ക്കാവശ്യമെന്ന്‌ `ഈവനിങ്‌ സോങി'ന്റെ സംവിധായിക ദയാലി മുഖര്‍ജി അഭിപ്രായപ്പെട്ടു. മേളയോടനുബന്ധിച്ച്‌ കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. `ജസ്റ്റ്‌ ആന്‍ അണ്ടര്‍വയര്‍' എന്ന സിനിമയുടെ സംവിധായകന്‍ വിപിന്‍ പി.എസ്‌. സിനിമയുടെ നിര്‍മാണത്തിന്‌ കാരണമായ അനുഭവങ്ങള്‍ പങ്കുവെച്ചു. സിനിമ നന്നാകുന്നതോടൊപ്പം സാമ്പത്തികലാഭവും പ്രധാനമാണെന്ന അഭിപ്രായം സദസ്സിന്റെ ഭാഗത്തുനിന്നുയര്‍ന്നു.
സിനിമ യൂ ടൂബില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ സംബന്ധിച്ച വിഷയം മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടറായ ബീനാപോള്‍ ഉന്നയിച്ചു. സിനിമ സംവിധാനം ഒരു യാത്രയാണെന്ന്‌ `ലാലി'യുടെ സംവിധായക സുബാദിപ്‌ത ബിശ്വാസ്‌ പറഞ്ഞു. ഇവരെക്കൂടെ മേളയില്‍ പ്രദര്‍ശിപ്പിച്ച 18 ഓളം ചിത്രങ്ങളുടെ സംവിധായകര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.

No comments:

Post a Comment