Wednesday, 23 July 2014

Thank You All!

Thank You all for your wholehearted support!
Hoping to see you again at the next IDSFFK!!

Tuesday, 22 July 2014

മികച്ച സിനിമകള്‍ ഉണ്ടാകാന്‍ ചലച്ചിത്രമേളകള്‍ അനിവാര്യം : മന്ത്രി തിരുവഞ്ചൂര്‍

നിലവാരമുള്ള സിനിമകള്‍ ഉണ്ടാകുന്നതില്‍ ഹ്രസ്വചലച്ചിത്രമേളകള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും സംഘാടന മികവിന്റെ തെളിവാണ്‌ മേളയുടെ വിജയമെന്നും വനം-പരിസ്ഥിതി-സിനിമാ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണവും, ശാസ്‌ത്രാവും ഇതിവൃത്തങ്ങളായുള്ള സിനിമകള്‍ വരും മേളകളില്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്‌തു.
മേളയിലെ മികച്ച ദീര്‍ഘ ഡോക്യുമെന്ററിയായി ശ്രാവണ്‍ കട്ടിക്കനേനി സംവിധാനം ചെയ്‌ത `ക്രോണിക്കിള്‍സ്‌ ഓഫ്‌ എ ടെമ്പിള്‍ പെയ്‌ന്റര്‍' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. കവിതാ ബാല്‍, നരേന്ദ്ര സക്‌സേന എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `കാന്‍ഡില്‍സ്‌ ഇന്‍ ദി വിന്‍ഡ്‌', വിവേക്‌ ചൗധരി, പ്രദീക്‌ ഗുപ്‌ത, മിത്‌ ജാനി എന്നിവരുടെ `ഗൂംഗ പെഹല്‍വാന്‍' എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ കവിത ദാത്തിറും അമിത്‌ സൊണാവെയ്‌നും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `ബാബൈ' ഒന്നാം സ്ഥാനത്തെത്തി. 50,000 രൂപയയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. സൗഗത ഭട്ടാചാര്യ സംവിധാനം ചെയ്‌ത `ട്രാഷ്‌', എന്ന ചിത്രമാണ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്‌.
മികച്ച ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തില്‍ `ദി പപ്പറ്റ്‌' മികച്ചതായി തെരഞ്ഞെടുത്തു. സത്യാന്‍ഷു, ദേവാന്‍ഷു സിങ്‌ എന്നിവരാണ്‌ ഈ ചിത്രം അണിയിച്ചൊരുക്കിയത്‌. ഏക്‌താര കളക്‌ടീവ്‌ സംവിധാനം ചെയ്‌ത `ഫിഷി മാജിക്കി'ന്‌ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഗീതാഞ്‌ജലി റാവു സംവിധാനം ചെയ്‌ത `ട്രൂ ലൗവ്‌ സ്റ്റോറി' മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. `യു ആര്‍ റോട്ട്‌' എന്ന ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച മ്യൂസിക്‌ വീഡിയോ ആണ്‌ ഈ വിഭാഗത്തിലെ മികച്ച മ്യൂസിക്‌ വീഡിയോ. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ സംവിധാനം ചെയ്‌ത `സാള്‍ട്ട്‌ വാട്ടര്‍' മികച്ച ക്യാംപസ്‌ ചിത്രത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫര്‍ക്കായി നവറോസ്‌ കോണ്‍ട്രാക്‌ടര്‍ ഏര്‍പ്പെടുത്തിയ ക്യാഷ്‌ പ്രൈസ്‌ `രംഗഭൂമി'യുടെ ഛായാഗ്രാഹന്‍ സൗമ്യാനന്ദസാഹി നേടി.
മികച്ച ജന്‍ഡര്‍ സെന്‍സിറ്റീവ്‌ സിനിമയ്‌ക്കായുള്ള 20,000 രൂപയുടെ ഐ.എ.ഡബ്ല്യൂ.ആര്‍.ടി. അവാര്‍ഡ്‌ അനുരൂപ പ്രകാശും, ലോക്‌ പ്രകാശും സംവിധാനം ചെയ്‌ത `വില്‍ ദിസ്‌ ചെയ്‌ഞ്ച്‌' കരസ്ഥമാക്കി.
കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, നിര്‍വാഹകസമിതി അംഗം ജോഷി മാത്യു, പ്രശസ്‌ത ഛായാഗ്രാഹകന്‍ നവറോസ്‌ കോണ്‍ട്രാക്‌ടര്‍, മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു. സമാപന സമ്മേളനത്തിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

നല്ല ഡോക്യുമെന്ററികള്‍ ഉണ്ടാകുന്നത്‌ കലാപ കാലഘട്ടങ്ങളില്‍: സബാ ധവാന്‍

അടിച്ചമര്‍ത്തലിന്റെയും കലാപത്തിന്റെയും കാലഘട്ടങ്ങളിലാണ്‌ ക്രിയാത്മക ഡോക്യുമെന്റകള്‍ സംഭവിക്കുന്നതെന്ന്‌ പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക സബാ ധവാന്‍. മേളയോടനുബന്ധിച്ച്‌ നിള തിയേറ്ററില്‍ `ഇന്ത്യന്‍ ഡോക്യുമെന്ററി സിനിമാപ്രസ്ഥാനത്തിലെ വനിതകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക, വിതരണ വിഷയങ്ങള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കാതെ ക്രിയാത്മതയ്‌ക്ക്‌ ഊന്നല്‍ നല്‍കുകയാണ്‌ പുതുതലമുറ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി നിര്‍മാണത്തിന്‌ ഫണ്ടും വിതരണവും പ്രാധാന്യമുള്ളതാണെങ്കിലും പുതുമ സംഭാവനചെയ്യാനായില്ലെങ്കില്‍ അവ ഉപയോഗശൂന്യമാണെന്ന്‌ സബ പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ്‌ വനിതാ സിനിമാനിര്‍മാതാക്കള്‍ മുന്‍നിരയിലേക്ക്‌ കടന്നുവന്നത്‌. അനീതിക്കും ചൂഷണത്തിനുമെതിരെ പടവാളുയര്‍ത്താന്‍ സ്വതന്ത്ര ശബ്‌ദമായി ഡോക്യുമെന്ററി നിലകൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുരുഷന്റെ വിശുദ്ധിയെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നില്ല: പ്രീയ തൂവശ്ശേരി

കന്യകാത്വം എന്ന പദം സ്‌ത്രീയെ മാത്രം കേന്ദ്രീകരിച്ചാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പുരുഷന്റെ വിശുദ്ധിയെപ്പറ്റി ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും `ദി സാക്രിഡ്‌ ഗ്ലാസ്‌ ബൗള്‍' എന്ന ഷോര്‍ട്ട്‌ ഡോക്യുമെന്ററിയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. സ്‌ത്രീയെ പുരുഷന്റെ സ്വകാര്യസ്വത്തായി കാണുന്നതാണ്‌ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും അവര്‍ പറഞ്ഞു. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീലങ്ക ഇന്നും തമിഴ്‌ സൈന്യത്തിന്റെ കരങ്ങളിലാണെന്ന്‌ `ദി ലാന്‍ഡ്‌ സ്റ്റില്‍ ബിലോങ്‌സ്‌ ടു ദി ആര്‍മി' എന്ന സിനിമയുടെ സംവിധായകന്‍ മഗാ തമിഴ്‌ പ്രഭാകരന്‍.
ഒരു മാധ്യമപ്രവര്‍ത്തകയില്‍ നിന്നും ഡോക്യുമെന്ററി സിനിമാനിര്‍മാണത്തിലേക്കുള്ള തന്റെ യാത്രയെപ്പറ്റിയാണ്‌ `കാന്‍ഡില്‍സ്‌ ഇന്‍ വിന്‍ഡ്‌' എന്ന സിനിമയുടെ സംവിധായിക കവിത ബാഹ്‌ലി മുഖാമുഖത്തില്‍ സംസാരിച്ചത്‌. കര്‍ഷകരുടെ ആത്മഹത്യ പ്രമേയമാക്കിയ സിനിമ കവിത ബാഹ്‌ലിയും നന്ദന്‍ സക്‌സേനയും ചേര്‍ന്നാണ്‌ നിര്‍മിച്ചത്‌. ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌ വസിക്കുന്നത്‌. എന്നിട്ടും എന്തുകൊണ്ട്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന സംശയവും സംവിധായകര്‍ പ്രകടിപ്പിച്ചു. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ ശ്രീമോയി ഭട്ടാചാര്യ, കിസ്ലേ കെ, അനീസ്‌ കെ., സനോബേര്‍ ഷംസുധീന്‍, ശ്രാവണ്‍ കതികനേനി, മാധുരി മഹീന്ദര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

7th IDSFFK - Closing Ceremony - Awards

7th International Documentary & Short Film Festival of Kerala


The Fiction Jury consisting of Ms. Golda Sellam, Mr. Roysten Abel and Mr. Navroze Contractor has recommended the following Awards:

The Best Campus Film: Salt Water directed by MA Students of SJCC College (Ammu S. Rajasekharan, Anju S. Raj, Mahisha Mohan, Naithik Mathew Eapen, Remo Benjamin Peter, Remya Mathew, Anand Ajayaghosh, Anoop T.M., Augustin Veets, Krishal Janardhanan, Sarath, Saritha Balan Pillai)

Best Music Video: You are Rot directed by Christo Tomy

Best Animation Film: True Love Story directed by Gitanjali Rao

Best Short Fiction: The Puppet/Tamaash directed by Satyanshu & Devanshu Singh

Special Mention: Fishy Magic/Jaadui  Machchi  directed by Ektara Collective



The Non Fiction Jury consisting of Ms. Hong Hyosook, Mr. Susie Tharu and Mr. Harsh Mander has recommended the following Awards:

Best Short Documentary: Babai directed by Kavita Datir and Amit Sonawane

Special Mention: Trash/Kolkatar Guptokatha directed by Sougata Bhattacharyya


Best Long Documentary: Chronicles of a Temple Painter directed by Shravan Katikaneni

2 Special Mentions: Candles in the Wind directed by Kavita Bahl and Nandan Saxena
                                Goonga Pehelwan: Vivek Chaudhary, Prateek Gupta & Mit Jani



Award for the Best Documentary Cinematographer instituted by eminent cinematographer Mr. Navroze Contractor, a cash prize of Rs. 50,000/- and a certificate goes to : Saumyananda Sahi for the film Rangbhoomi directed by Kamal Swaroop

IAWRT Award of Excellence for the most gender sensitive film with a cash prize of Rs. 20,000 and a certificate: Will this Change directed by Anurupa Prakash & Lok Prakash


---------------------------------------


Awards at the 7th International Documentary and Short Film Festival of Kerala :

a) Best Long Documentary (40mins and above) with a cash prize of Rs 1.00 lakhs and a certificate.


b) Best Short Documentary (under 40mins) with a cash prize of Rs. 50,000/ and a certificate 


c) Best Short Fiction (upto 69 mins) with a cash prize of Rs. 50,000/ and a certificate


d) Best Animation with a cash prize of Rs. 25,000/ and a certificate. 


e) Best Music Video with a cash prize of Rs. 25,000/ and a certificate


f) Best Campus Film (20min and below) with a cash prize of Rs. 20,000/ and a certificate to the creative team.



IAWRT Award of Excellence to the most gender sensitive film (either short fiction or documentary). The award would go to the film director of any gender. It will carry a cash prize of Rs.20,000 and a certificate.



Award for the Best Documentary cinematographer donated by eminent cinematographer Mr Navroze Contractor: Cash prize of Rs.15, 000 and a certificate.





“India Lives in Villages, Then why farmers commit suicide”- Kavitha Bahl

“India Lives in Villages, Then why farmers commit suicide”, told Kavitha Bahl co director of ‘Candles in the wind’, told at the face to face session today at the kairali porch. She also spoke on her transformation from a Journalist to a Documentarian and Nandan Saxena along were with the film candles in the Light. Nandan told that they are just farmers who sow seeds and it’s the viewer who should bring an impact on the story
The land still belongs to the army said director Maga Tamizh Prabhagaran   who did a film on Tamil war crimes He also explained the bitter experiences he faced with the Srilankan army during his film. Priya Thuvassery   films My sacred glass bowl deals with the feminine gender issues. She said that the film was done after having questionnaire, session and   seminars on to know how people deal with the subject. Co Director of Veil , , Our Home director  Kislay K ,Director  Sanober Shamsudeen Maduri Mohinder and Arun A R  was present . Director Josy Mathew and Roy conducted the session.


സിനിമയ്ക്ക് പ്രമേയമായത് ടിബറ്റന്‍ വ്യാകുലതകള്‍ : ഗൗരവ് സക്‌സേന

ടിബറ്റന്‍ ജനതയുടെ ദുരിതങ്ങളും വ്യാകുലതകളുമാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഡോക്യുമെന്റി മേളയില്‍ പ്രദര്‍ശിപ്പിച്ച 'ഫ്രീഡ'ത്തിന്റെ സംവിധായകന്‍ ഗൗരവ് സക്‌സെന. പട്ടണങ്ങളുടെ വികസനം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെക്കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'മനീഷ 1941' എന്ന ഹ്രസ്വ ഡോക്യുമെന്ററിയുടെ സംവിധായകന്‍ മഗ്രന്ത് ദാംറെ. കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ പ്രത്യാഘാതങ്ങള്‍മൂലം മാനസിക സംഘര്‍ഷവും ഏകാന്തതയും അനുഭവിക്കേണ്ടിവരുന്നവരെയും കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'ടാര്‍ജറ്റ്' എന്ന ഷോര്‍ട്ട് ഫിക്ഷന്റെ സംവിധായകനും മലയാളിയുമായ ശിവരമാകൃഷ്ണന്‍. രാജ്യാന്തര ഡോക്യൂമെന്ററി-ഹ്രസ്വചിത്രമേളയുടെ ഭാഗമായി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

'അറ്റ് ദി ക്രോസ് റോഡി'ന്റെ സംവിധായികയായ സര്‍മിസ്ത മൈട്ടി തങ്ങളുടെ സിനിമയില്‍ നിഴലിച്ചുനില്‍ക്കുന്ന വേദനയേയും സ്‌നേഹത്തെയും പ്രേമത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിച്ചു. 'വാള്‍ സ്റ്റോറീസ്' എന്ന സിനിമയുടെ സംവിധായികയായ ശാശ്വതി താലൂക്ദാര്‍ പടിഞ്ഞാറന്‍ ഹിമാലയ സംസ്‌കാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചു. 'സോളിറ്റിയൂഡി'ന്റെ സംവിധായകന്‍ മോഹിന്‍ മോഡി തന്റെ ചിത്രം ഏകാന്തതയിലൂടെയുള്ള സഞ്ചാരമാണെന്ന് പറഞ്ഞു. ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്‍ തുറന്ന ആകാശം സ്വപ്നം കാണുന്നതിനെക്കുറിച്ചും അയാളുടെ വിവിധങ്ങളായ മനോവിചാരങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.  സംവിധായകരായ ട്രിബണി റായ്തുടങ്ങിയവരും സംവധിച്ചു. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.