Sunday 20 July 2014

മുഖാമുഖം സജീവമായി

ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ ഭാഗമായി കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ സംഗമവേദിയായി. ജീവിതഗന്ധിയായ സിനിമകള്‍ക്ക് മാത്രമേ മനുഷ്യമനസ്സില്‍ ഇടം നേടാനാവുകയുള്ളവെന്നും ഇവയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ടതാണെന്നും ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ഡോക്യുമെന്റി സംവിധായിക ഇംകാ ആസ്ത അഭിപ്രായപ്പെട്ടു. 'ലോട്ടറി വിറ്റ ജോസഫേട്ടന്‍' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ സിജോ കാണ്ണനായിക്കല്‍ ഭാവിയില്‍ ഓസ്‌കാര്‍ നേടുകയാണ് ആഗ്രഹമെന്നും പറഞ്ഞു. ഡോക്യുമെന്ററി നിര്‍മാണം ആത്യന്തികമായ ഒരു കലാപ്രവര്‍ത്തനമാണെന്ന് മുഖാമുഖത്തില്‍ പങ്കെടുത്തുകൊണ്ട് 'ആഫ്റ്റര്‍ നൂണ്‍' എന്ന സിനിമയുടെ സംവിധായിക അനുപമ ബാര്‍വെ അഭിപ്രായപ്പെട്ടു. ആനിമേഷന്‍ ഡോക്യുമെന്ററി നിര്‍മാണം വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നും അതിനായി പ്രത്യേക തയാറെടുപ്പുകള്‍ ആവശ്യമാണെന്നും സംവിധായിക 'കേളി'യുടെ രഞ്ജിത രാജീവന്‍ പറഞ്ഞു. 'ഷുഗര്‍ സിറപ്പ്' എന്ന സിനിമയുടെ സംവിധായകന്‍ അഭിഷേക് വര്‍മ കോളേജ് എന്ന സിനിമയുടെ സംവിധായിക ലതാ കുര്യന്‍, 'സ്‌കിന്‍ഡീപ്' എന്ന സിനിമയുടെ സംവിധായകന്‍ ഹര്‍ദീപ് മെഹ്ത, 'പ്രാന്തന്റെ' സംവിധാകരന്‍ നൈതിക് മാത്യു ഈപ്പന്‍, 'ജപാല്‍ ബിലൈസി'ന്റെ സംവിധായകന്‍ ഗൗരവ് പതക് തുടങ്ങിയവരും പങ്കെടുത്തു.

No comments:

Post a Comment