Sunday 20 July 2014

ഡോക്യുമെന്ററി സംവിധായകര്‍ നന്മയുടെ വിത്ത്‌ വിതയ്‌ക്കുന്നവര്‍: നന്ദന്‍ സക്‌സേന


ഡോക്യുമെന്ററി-ഹ്രസ്വചിത്രസംവിധായകര്‍ നന്മയുടെ വിത്തുവിതയ്‌ക്കുന്ന കര്‍ഷകരാണെന്ന്‌ പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ നന്ദന്‍ സക്‌സേന അഭിപ്രായപ്പെട്ടു. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയോടനുബന്ധിച്ച്‌ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറകള്‍ക്കുവേണ്ടി എല്ലാ അര്‍ഥത്തിലുമുള്ള മുന്‍കരുലാണ്‌ പരിസ്ഥിതി സംരക്ഷണത്തിലൂടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്‌. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി നിരന്തരം ഇടപെടലുകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്‌ ഉതകുന്നരീതിയിലുള്ള ചലച്ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പരിസ്ഥിതി സംരക്ഷകനും സംവിധായകനുമായ സതീഷ്‌ കെ. പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന `കാന്‍ഡില്‍സ്‌ ഇന്‍ വിന്‍ഡി'ന്റെ സഹസിവിധായിക കവിത ബാല്‍, `കേളി'യുടെ സംവിധായിക രഞ്‌ജിത രാജീവന്‍, `ജപാല്‍ വില്‍ ഐസി'ന്റെ സംവിധായകന്‍ ഗൗരവ്‌ പതക്‌, `ഗോട്ടി'യുടെ സംവിധായകന്‍ സന്തോഷ്‌ പെരിങ്ങാത്ത്‌ എന്നിവരും പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അക്കാദമി പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്‍ പരിപാടി മോഡറേറ്റ്‌ ചെയ്‌തു.


No comments:

Post a Comment