Wednesday 23 July 2014

Thank You All!

Thank You all for your wholehearted support!
Hoping to see you again at the next IDSFFK!!

Tuesday 22 July 2014

മികച്ച സിനിമകള്‍ ഉണ്ടാകാന്‍ ചലച്ചിത്രമേളകള്‍ അനിവാര്യം : മന്ത്രി തിരുവഞ്ചൂര്‍

നിലവാരമുള്ള സിനിമകള്‍ ഉണ്ടാകുന്നതില്‍ ഹ്രസ്വചലച്ചിത്രമേളകള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും സംഘാടന മികവിന്റെ തെളിവാണ്‌ മേളയുടെ വിജയമെന്നും വനം-പരിസ്ഥിതി-സിനിമാ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണവും, ശാസ്‌ത്രാവും ഇതിവൃത്തങ്ങളായുള്ള സിനിമകള്‍ വരും മേളകളില്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്‌തു.
മേളയിലെ മികച്ച ദീര്‍ഘ ഡോക്യുമെന്ററിയായി ശ്രാവണ്‍ കട്ടിക്കനേനി സംവിധാനം ചെയ്‌ത `ക്രോണിക്കിള്‍സ്‌ ഓഫ്‌ എ ടെമ്പിള്‍ പെയ്‌ന്റര്‍' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. കവിതാ ബാല്‍, നരേന്ദ്ര സക്‌സേന എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `കാന്‍ഡില്‍സ്‌ ഇന്‍ ദി വിന്‍ഡ്‌', വിവേക്‌ ചൗധരി, പ്രദീക്‌ ഗുപ്‌ത, മിത്‌ ജാനി എന്നിവരുടെ `ഗൂംഗ പെഹല്‍വാന്‍' എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ കവിത ദാത്തിറും അമിത്‌ സൊണാവെയ്‌നും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `ബാബൈ' ഒന്നാം സ്ഥാനത്തെത്തി. 50,000 രൂപയയും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌. സൗഗത ഭട്ടാചാര്യ സംവിധാനം ചെയ്‌ത `ട്രാഷ്‌', എന്ന ചിത്രമാണ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്‌.
മികച്ച ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തില്‍ `ദി പപ്പറ്റ്‌' മികച്ചതായി തെരഞ്ഞെടുത്തു. സത്യാന്‍ഷു, ദേവാന്‍ഷു സിങ്‌ എന്നിവരാണ്‌ ഈ ചിത്രം അണിയിച്ചൊരുക്കിയത്‌. ഏക്‌താര കളക്‌ടീവ്‌ സംവിധാനം ചെയ്‌ത `ഫിഷി മാജിക്കി'ന്‌ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഗീതാഞ്‌ജലി റാവു സംവിധാനം ചെയ്‌ത `ട്രൂ ലൗവ്‌ സ്റ്റോറി' മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. `യു ആര്‍ റോട്ട്‌' എന്ന ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച മ്യൂസിക്‌ വീഡിയോ ആണ്‌ ഈ വിഭാഗത്തിലെ മികച്ച മ്യൂസിക്‌ വീഡിയോ. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ സംവിധാനം ചെയ്‌ത `സാള്‍ട്ട്‌ വാട്ടര്‍' മികച്ച ക്യാംപസ്‌ ചിത്രത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫര്‍ക്കായി നവറോസ്‌ കോണ്‍ട്രാക്‌ടര്‍ ഏര്‍പ്പെടുത്തിയ ക്യാഷ്‌ പ്രൈസ്‌ `രംഗഭൂമി'യുടെ ഛായാഗ്രാഹന്‍ സൗമ്യാനന്ദസാഹി നേടി.
മികച്ച ജന്‍ഡര്‍ സെന്‍സിറ്റീവ്‌ സിനിമയ്‌ക്കായുള്ള 20,000 രൂപയുടെ ഐ.എ.ഡബ്ല്യൂ.ആര്‍.ടി. അവാര്‍ഡ്‌ അനുരൂപ പ്രകാശും, ലോക്‌ പ്രകാശും സംവിധാനം ചെയ്‌ത `വില്‍ ദിസ്‌ ചെയ്‌ഞ്ച്‌' കരസ്ഥമാക്കി.
കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, നിര്‍വാഹകസമിതി അംഗം ജോഷി മാത്യു, പ്രശസ്‌ത ഛായാഗ്രാഹകന്‍ നവറോസ്‌ കോണ്‍ട്രാക്‌ടര്‍, മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു. സമാപന സമ്മേളനത്തിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

നല്ല ഡോക്യുമെന്ററികള്‍ ഉണ്ടാകുന്നത്‌ കലാപ കാലഘട്ടങ്ങളില്‍: സബാ ധവാന്‍

അടിച്ചമര്‍ത്തലിന്റെയും കലാപത്തിന്റെയും കാലഘട്ടങ്ങളിലാണ്‌ ക്രിയാത്മക ഡോക്യുമെന്റകള്‍ സംഭവിക്കുന്നതെന്ന്‌ പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക സബാ ധവാന്‍. മേളയോടനുബന്ധിച്ച്‌ നിള തിയേറ്ററില്‍ `ഇന്ത്യന്‍ ഡോക്യുമെന്ററി സിനിമാപ്രസ്ഥാനത്തിലെ വനിതകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക, വിതരണ വിഷയങ്ങള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കാതെ ക്രിയാത്മതയ്‌ക്ക്‌ ഊന്നല്‍ നല്‍കുകയാണ്‌ പുതുതലമുറ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി നിര്‍മാണത്തിന്‌ ഫണ്ടും വിതരണവും പ്രാധാന്യമുള്ളതാണെങ്കിലും പുതുമ സംഭാവനചെയ്യാനായില്ലെങ്കില്‍ അവ ഉപയോഗശൂന്യമാണെന്ന്‌ സബ പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ്‌ വനിതാ സിനിമാനിര്‍മാതാക്കള്‍ മുന്‍നിരയിലേക്ക്‌ കടന്നുവന്നത്‌. അനീതിക്കും ചൂഷണത്തിനുമെതിരെ പടവാളുയര്‍ത്താന്‍ സ്വതന്ത്ര ശബ്‌ദമായി ഡോക്യുമെന്ററി നിലകൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുരുഷന്റെ വിശുദ്ധിയെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നില്ല: പ്രീയ തൂവശ്ശേരി

കന്യകാത്വം എന്ന പദം സ്‌ത്രീയെ മാത്രം കേന്ദ്രീകരിച്ചാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പുരുഷന്റെ വിശുദ്ധിയെപ്പറ്റി ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും `ദി സാക്രിഡ്‌ ഗ്ലാസ്‌ ബൗള്‍' എന്ന ഷോര്‍ട്ട്‌ ഡോക്യുമെന്ററിയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. സ്‌ത്രീയെ പുരുഷന്റെ സ്വകാര്യസ്വത്തായി കാണുന്നതാണ്‌ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും അവര്‍ പറഞ്ഞു. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീലങ്ക ഇന്നും തമിഴ്‌ സൈന്യത്തിന്റെ കരങ്ങളിലാണെന്ന്‌ `ദി ലാന്‍ഡ്‌ സ്റ്റില്‍ ബിലോങ്‌സ്‌ ടു ദി ആര്‍മി' എന്ന സിനിമയുടെ സംവിധായകന്‍ മഗാ തമിഴ്‌ പ്രഭാകരന്‍.
ഒരു മാധ്യമപ്രവര്‍ത്തകയില്‍ നിന്നും ഡോക്യുമെന്ററി സിനിമാനിര്‍മാണത്തിലേക്കുള്ള തന്റെ യാത്രയെപ്പറ്റിയാണ്‌ `കാന്‍ഡില്‍സ്‌ ഇന്‍ വിന്‍ഡ്‌' എന്ന സിനിമയുടെ സംവിധായിക കവിത ബാഹ്‌ലി മുഖാമുഖത്തില്‍ സംസാരിച്ചത്‌. കര്‍ഷകരുടെ ആത്മഹത്യ പ്രമേയമാക്കിയ സിനിമ കവിത ബാഹ്‌ലിയും നന്ദന്‍ സക്‌സേനയും ചേര്‍ന്നാണ്‌ നിര്‍മിച്ചത്‌. ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌ വസിക്കുന്നത്‌. എന്നിട്ടും എന്തുകൊണ്ട്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന സംശയവും സംവിധായകര്‍ പ്രകടിപ്പിച്ചു. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ ശ്രീമോയി ഭട്ടാചാര്യ, കിസ്ലേ കെ, അനീസ്‌ കെ., സനോബേര്‍ ഷംസുധീന്‍, ശ്രാവണ്‍ കതികനേനി, മാധുരി മഹീന്ദര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

7th IDSFFK - Closing Ceremony - Awards

7th International Documentary & Short Film Festival of Kerala


The Fiction Jury consisting of Ms. Golda Sellam, Mr. Roysten Abel and Mr. Navroze Contractor has recommended the following Awards:

The Best Campus Film: Salt Water directed by MA Students of SJCC College (Ammu S. Rajasekharan, Anju S. Raj, Mahisha Mohan, Naithik Mathew Eapen, Remo Benjamin Peter, Remya Mathew, Anand Ajayaghosh, Anoop T.M., Augustin Veets, Krishal Janardhanan, Sarath, Saritha Balan Pillai)

Best Music Video: You are Rot directed by Christo Tomy

Best Animation Film: True Love Story directed by Gitanjali Rao

Best Short Fiction: The Puppet/Tamaash directed by Satyanshu & Devanshu Singh

Special Mention: Fishy Magic/Jaadui  Machchi  directed by Ektara Collective



The Non Fiction Jury consisting of Ms. Hong Hyosook, Mr. Susie Tharu and Mr. Harsh Mander has recommended the following Awards:

Best Short Documentary: Babai directed by Kavita Datir and Amit Sonawane

Special Mention: Trash/Kolkatar Guptokatha directed by Sougata Bhattacharyya


Best Long Documentary: Chronicles of a Temple Painter directed by Shravan Katikaneni

2 Special Mentions: Candles in the Wind directed by Kavita Bahl and Nandan Saxena
                                Goonga Pehelwan: Vivek Chaudhary, Prateek Gupta & Mit Jani



Award for the Best Documentary Cinematographer instituted by eminent cinematographer Mr. Navroze Contractor, a cash prize of Rs. 50,000/- and a certificate goes to : Saumyananda Sahi for the film Rangbhoomi directed by Kamal Swaroop

IAWRT Award of Excellence for the most gender sensitive film with a cash prize of Rs. 20,000 and a certificate: Will this Change directed by Anurupa Prakash & Lok Prakash


---------------------------------------


Awards at the 7th International Documentary and Short Film Festival of Kerala :

a) Best Long Documentary (40mins and above) with a cash prize of Rs 1.00 lakhs and a certificate.


b) Best Short Documentary (under 40mins) with a cash prize of Rs. 50,000/ and a certificate 


c) Best Short Fiction (upto 69 mins) with a cash prize of Rs. 50,000/ and a certificate


d) Best Animation with a cash prize of Rs. 25,000/ and a certificate. 


e) Best Music Video with a cash prize of Rs. 25,000/ and a certificate


f) Best Campus Film (20min and below) with a cash prize of Rs. 20,000/ and a certificate to the creative team.



IAWRT Award of Excellence to the most gender sensitive film (either short fiction or documentary). The award would go to the film director of any gender. It will carry a cash prize of Rs.20,000 and a certificate.



Award for the Best Documentary cinematographer donated by eminent cinematographer Mr Navroze Contractor: Cash prize of Rs.15, 000 and a certificate.





“India Lives in Villages, Then why farmers commit suicide”- Kavitha Bahl

“India Lives in Villages, Then why farmers commit suicide”, told Kavitha Bahl co director of ‘Candles in the wind’, told at the face to face session today at the kairali porch. She also spoke on her transformation from a Journalist to a Documentarian and Nandan Saxena along were with the film candles in the Light. Nandan told that they are just farmers who sow seeds and it’s the viewer who should bring an impact on the story
The land still belongs to the army said director Maga Tamizh Prabhagaran   who did a film on Tamil war crimes He also explained the bitter experiences he faced with the Srilankan army during his film. Priya Thuvassery   films My sacred glass bowl deals with the feminine gender issues. She said that the film was done after having questionnaire, session and   seminars on to know how people deal with the subject. Co Director of Veil , , Our Home director  Kislay K ,Director  Sanober Shamsudeen Maduri Mohinder and Arun A R  was present . Director Josy Mathew and Roy conducted the session.


സിനിമയ്ക്ക് പ്രമേയമായത് ടിബറ്റന്‍ വ്യാകുലതകള്‍ : ഗൗരവ് സക്‌സേന

ടിബറ്റന്‍ ജനതയുടെ ദുരിതങ്ങളും വ്യാകുലതകളുമാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഡോക്യുമെന്റി മേളയില്‍ പ്രദര്‍ശിപ്പിച്ച 'ഫ്രീഡ'ത്തിന്റെ സംവിധായകന്‍ ഗൗരവ് സക്‌സെന. പട്ടണങ്ങളുടെ വികസനം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെക്കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'മനീഷ 1941' എന്ന ഹ്രസ്വ ഡോക്യുമെന്ററിയുടെ സംവിധായകന്‍ മഗ്രന്ത് ദാംറെ. കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ പ്രത്യാഘാതങ്ങള്‍മൂലം മാനസിക സംഘര്‍ഷവും ഏകാന്തതയും അനുഭവിക്കേണ്ടിവരുന്നവരെയും കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് 'ടാര്‍ജറ്റ്' എന്ന ഷോര്‍ട്ട് ഫിക്ഷന്റെ സംവിധായകനും മലയാളിയുമായ ശിവരമാകൃഷ്ണന്‍. രാജ്യാന്തര ഡോക്യൂമെന്ററി-ഹ്രസ്വചിത്രമേളയുടെ ഭാഗമായി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

'അറ്റ് ദി ക്രോസ് റോഡി'ന്റെ സംവിധായികയായ സര്‍മിസ്ത മൈട്ടി തങ്ങളുടെ സിനിമയില്‍ നിഴലിച്ചുനില്‍ക്കുന്ന വേദനയേയും സ്‌നേഹത്തെയും പ്രേമത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിച്ചു. 'വാള്‍ സ്റ്റോറീസ്' എന്ന സിനിമയുടെ സംവിധായികയായ ശാശ്വതി താലൂക്ദാര്‍ പടിഞ്ഞാറന്‍ ഹിമാലയ സംസ്‌കാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചു. 'സോളിറ്റിയൂഡി'ന്റെ സംവിധായകന്‍ മോഹിന്‍ മോഡി തന്റെ ചിത്രം ഏകാന്തതയിലൂടെയുള്ള സഞ്ചാരമാണെന്ന് പറഞ്ഞു. ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്‍ തുറന്ന ആകാശം സ്വപ്നം കാണുന്നതിനെക്കുറിച്ചും അയാളുടെ വിവിധങ്ങളായ മനോവിചാരങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.  സംവിധായകരായ ട്രിബണി റായ്തുടങ്ങിയവരും സംവധിച്ചു. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.

അതിജീവനത്തിന്റെ കാഴ്ചകളുമായി മേളയുടെ അവസാന ദിനം

അതിജീവനത്തിന്റെ പുത്തന്‍ ആശയങ്ങളും സ്ത്രീപക്ഷ  കാഴ്ച്ചപ്പാടുകളും അഭ്രപാളിയില്‍ മിന്നിത്തെളിഞ്ഞപ്പോള്‍ ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ അഞ്ചാം നാള്‍ അവിസ്മരണീയമായി. സമാപന ദിവസമായ ഇന്നലെ (ജൂലൈ 22) 27 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ മത്സരവിഭാഗത്തില്‍ 10 ചിത്രങ്ങളാണുണ്ടായിരുന്നത്.
 സല്‍മ എന്ന തമിഴ് യുവതിയെക്കുറിച്ച് പ്രസിദ്ധ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായിക കിം ലോങ്ങിനോട്ടോ തയാറാക്കിയ ഡോക്യുമെന്ററിയാണ് 'സല്‍മ'. ദക്ഷിണേന്ത്യയിലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി വിവാഹത്തിനുവേണ്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലിലായെങ്കിലും അക്ഷരങ്ങളെ സ്‌നേഹിച്ച് അവള്‍ കവയിത്രിയാകുന്നതും ദുരാചാരങ്ങളെയും അപരിഷ്‌കൃത പാരമ്പര്യങ്ങളെയും എതിര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  അക്ഷരങ്ങളോടുള്ള പ്രണയം അവളെ തമിഴിലെ ഏറ്റവും പ്രശസ്തയായ കവയിത്രിയാക്കി. 

പ്രിയ തൂവശ്ശേരി സംവിധാനം ചെയ്ത 'മൈ സാക്രിഡ് ഗ്ലാസ് ബൗള്‍ഡ്' എന്ന ചിത്രം കഥയുടെ വ്യത്യസ്തതകൊണ്ട് പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. കന്യകാത്വം എന്ന വിഷയത്തെ വിവിധ സമുദായങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുകയാണ് ഈ ചിത്രത്തില്‍. സ്ത്രീകള്‍ വിശുദ്ധികാത്തുസൂക്ഷിക്കണമെന്ന ഏകപക്ഷീയമായ പുരുഷനിലപാടിനെയും ചിത്രം ചോദ്യം ചെയ്യും. ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ ഒന്‍പതും  ഹ്രസ്വഫിക്ഷന്‍ വിഭാഗത്തില്‍ ആറും ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി വിഭാഗങ്ങളിലായി ആറും, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ രണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കൈരളി തിയേറ്ററില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച ക്ലൗസ് ഡ്രഗ്‌സല്‍ സംവിധാനം ചെയ്ത 'ഓണ്‍ ദി എഡ്ജ് ഓഫ് ദി വേള്‍ഡ്' എന്ന സിനിമയും ശ്രദ്ധേയമായി. പാരീസ് നഗരത്തിലെ തെരുവുകളിലും പാലങ്ങളിലും ജീവിക്കുന്ന വീടില്ലാത്ത മനുഷ്യരെക്കുറിച്ചുള്ളതാണ് ചിത്രം.

PHOTOS: Press Meet - July 22







PHOTOS: Presentation by Saba Dewan at Nila on "Women in the Documentary Film Movement in India" - July 22




More Creative Documentaries are Made in the Toughest of Times: Saba Dewana

Paradoxically, more creative documentaries are made in the darkest of times and during the most oppressive regimes, opined Saba Dewan. Saba Dewan whose films have been included in the 7th IDSFFK, was conducting a presentation on “Women in the Documentary Film Movement in India”. She went on saying that today’s generation should focus more on making their works creative rather than solely focusing on its funding and distribution aspects. Funding and distribution of documentaries are important, but if the film has nothing new or creative to convey, it will all be useless, said Saba.
Saba Dewan’s presentation touched up on all the important milestones and history of Women documentary filmmaking in India. She said that a significant wave of women filmmakers came in India only after the emergency period. It was a time to speak out, to protest against injustice and exploitation and to ensure that never again would democracy and democratic principles be allowed to be held hostage. It was in these turbulent, heady times that the documentary found an independent voice and purpose at variance from being a vehicle of propaganda by the state.

“At the Crossroads” - A tribute to Nondon Bagchi says Sarmistha Maiti

At the crossroads : Nondon Bagchi life and living by Rajdeep Paul and Sarmistha Maiti depicts the biographical documentary of a wonderfully engaging personality, Nondon Bagchi, a  Rock and Jazz Musician in India who still plays 60s rock at the age of 60, with shades of a near chaotic lifestyle, set in a period known for its path-breaking music.Sarmistha stressed that the documentary does not end with Nondon Bagchi alone but it tells the saga of entire generation of musicians.It is more or less a film on passion and pain, love and lost. They received Special Mention to Directors' Award at the 61st National Indian Film Awards 2013 for their film "At the Crossroads: Nondon Bagchi Life and Living”. She spoke about her film in the Press Meet held at Press Club on behalf of the 7th International Documentray and Short Film Festival of Kerala.Shashwati Talukdar’s 'Wall Stories' is about how a dispossessed saint, a newly minted gentry and generations of painters created a syncretic culture in the Western Himalayas. She selected the locale of her Wall Stories as Utharakhand as the story has close connection with it.Gaurav Saxena’s “Freedom” pictures a  Tibetan refugee boy growing in the small Himalayan hill town of Dharamshala - exiled home of The Dalai Lama, and he stumbles upon his exiled refugee identity when he’s told there is an invisible ‘R’ written on his forehead.Sivaramakrishnan’s first venture “Target” is a short film which shows the struggle of a corporate employee in a day. His pain to achieve the target point is clearly brought out here. Makarand Dambhare, a student at the FTII’s “Maneesha 1941” is a personal history of a space that left a mark on the cultural landscape of Maharashtra. It’s a brief moment of memories in an empty home before the imminent demolition and assimilation into the urban-scape.Tribeny Rai,a student of Satyajit Ray Film and Television Institute came with her maiden film Patient No.666 and Others  uncovers the journey of a certain patient no. 666. The journey reveals the hidden chamber which is believed to house the ‘guardian’ who heals all fear. Unaware of the consequence she ventures into this kingdom. The Press Meet was made interactive by the participants who asked their queries to make it a lively one.

Monday 21 July 2014

ഇന്നത്തെ പരിപാടി (21.07.2014)

വാര്ത്താ സമ്മേളനം - പ്രസ്‌ ക്ലബ്ബ്‌ ഉച്ചയ്‌ക്ക്‌ 12 ന്‌
പ്രസന്റേഷന്‍ - നിള തിയേറ്റര്‍ ഉച്ചയ്‌ക്ക്‌ 2 ന്‌
മുഖാമുഖം - കൈരളി തിയേറ്റര്‍ അങ്കണം വൈകിട്ട്‌ 5 ന്‌
സമാപന സമ്മേളനം - കൈരളി തിയേറ്റര്‍ വൈകിട്ട്‌ 6.30 ന്‌

ഇന്ത്യയുമായി സിനിമകളുടെ സഹനിര്മാ‍ണം നിര്വയഹിക്കുവാന്‍ മറ്റ്‌ രാജ്യങ്ങളിലെ നിര്മാനതാക്കള്‍ വിസ്സമ്മതിക്കുന്നു: ഗോള്ഡാ് സെല്ലാം


ഇന്ത്യയുമായി സിനിമകളുടെ സഹനിര്‍മാണം നിര്‍വഹിക്കുവാന്‍ മറ്റ്‌ രാജ്യങ്ങളിലെ നിര്‍മാതാക്കള്‍ വിസ്സമ്മതിക്കുന്നുവെന്ന പരാതിയാണ്‌ ``ഡോക്യുമെന്ററി-ഹ്രസ്വചിത്ര നിര്‍മാതാക്കള്‍ക്ക്‌ സഹനിര്‍മാണ സാധ്യതകള്‍'' എന്ന വിഷയത്തില്‍ നിള തിയേറ്ററില്‍ നടന്ന പരിപാടിയില്‍ സംസാരിച്ച ഫ്രഞ്ച്‌ ഫിലിം മേക്കര്‍ ഗോള്‍ഡാ സെല്ലാം ഉയര്‍ത്തിയത്‌. സിനിമ സഹനിര്‍മാണം വിവിധ രാജ്യങ്ങളിലെ നിര്‍മാണ കമ്പനികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്‌, ഇത്തരമൊരു പങ്കാളിത്തത്തിന്റെ നേട്ടം സാമ്പത്തിക ലഭ്യതയും സര്‍ക്കാരുകളുടെ സബ്‌സിഡി കിട്ടുന്നു എന്നതുമാണ്‌. യൂറോപ്യന്‍ സിനിമ-ടിവി പ്രോഗ്രാമുകളുടെ നിര്‍മാതാവാണ്‌ ഫ്രാന്‍സില്‍ നിന്നുള്ള ഗോഡ്‌ സെല്ലാം

യുവ സംവിധായകര്ക്കുടവേണ്ടത്‌ മനോധൈര്യം: ദയലി മുഖര്ജിട


മനോധൈര്യമാണ്‌ യുവ സംവിധായകര്‍ക്കാവശ്യമെന്ന്‌ `ഈവനിങ്‌ സോങി'ന്റെ സംവിധായിക ദയാലി മുഖര്‍ജി അഭിപ്രായപ്പെട്ടു. മേളയോടനുബന്ധിച്ച്‌ കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. `ജസ്റ്റ്‌ ആന്‍ അണ്ടര്‍വയര്‍' എന്ന സിനിമയുടെ സംവിധായകന്‍ വിപിന്‍ പി.എസ്‌. സിനിമയുടെ നിര്‍മാണത്തിന്‌ കാരണമായ അനുഭവങ്ങള്‍ പങ്കുവെച്ചു. സിനിമ നന്നാകുന്നതോടൊപ്പം സാമ്പത്തികലാഭവും പ്രധാനമാണെന്ന അഭിപ്രായം സദസ്സിന്റെ ഭാഗത്തുനിന്നുയര്‍ന്നു.
സിനിമ യൂ ടൂബില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ സംബന്ധിച്ച വിഷയം മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടറായ ബീനാപോള്‍ ഉന്നയിച്ചു. സിനിമ സംവിധാനം ഒരു യാത്രയാണെന്ന്‌ `ലാലി'യുടെ സംവിധായക സുബാദിപ്‌ത ബിശ്വാസ്‌ പറഞ്ഞു. ഇവരെക്കൂടെ മേളയില്‍ പ്രദര്‍ശിപ്പിച്ച 18 ഓളം ചിത്രങ്ങളുടെ സംവിധായകര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.

നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ ശ്രമിക്കണം : ഗിരീഷ്‌ കുമാര്‍


നല്ലസിനികളെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക്‌ കഴിയണമെന്ന്‌ `8 റൂംസ്‌ 9 ഡോര്‍സ്‌' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ്‌ കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. `ബാബാ'യുടെ സംവിധായിക കവിത ഡാട്ടിര്‍ തനിക്ക്‌ ചിത്രീകരണവേളയില്‍ നേരിടേണ്ടിവന്ന ക്ലേശങ്ങളാണ്‌ പങ്കുവെച്ചത്‌. ഫോട്ടോ ജേര്‍ണലിസ്റ്റ്‌ ആയതുകൊണ്ട്‌ സിനിമയില്‍ ഫോട്ടോഗ്രാഫിയുടെ സാങ്കേതികത ധാരാളമായി ഉപയോഗിക്കാന്‍ സാധിച്ചതെന്ന്‌ `ഭൈരവി'ന്റെ സംവിധായകന്‍ അഭിജിത്‌ പാട്ടീല്‍ പറഞ്ഞു. മണ്‍സൂണ്‍ എങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന അന്വേഷണമാണ്‌ തന്റെ കന്നി ചിത്രത്തിലൂടെ നടത്തിയതെന്ന്‌ `മണ്‍സൂണി'ന്റെ സംവിധായകന്‍ അഭിജിത്‌ കൃഷ്‌ണന്‍ വെളിപ്പെടുത്തി. `കാര്‍ണിവെല്‍ ഓണ്‍ വീല്‍സി'ന്റെ സംവിധായകന്‍ സച്ചിന്‍ ദേവ്‌ ചിത്രത്തിനുവേണ്ടി നാടകസംഘത്തോടൊപ്പം നടത്തിയ യാത്രയെക്കുറിച്ചാണ്‌ സംസാരിച്ചത്‌. ബാല്യത്തില്‍ അനുഭവിച്ച ചെറിയ സന്തോഷങ്ങളും സംഭവങ്ങളുമാണ്‌ `സ്‌മോള്‍ തിങ്‌സ്‌ ബിഗ്‌ തിങ്‌സ്‌' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൗമ്യാനന്ദസാഹി പറഞ്ഞു. വൈഷ്‌ണവി രാജന്‍, വിശാഖ്‌ പുന്ന, മഞ്‌ജുനാഥന്‍ സുബ്രഹ്മണ്യന്‍, സഞ്‌ജയ്‌ ഘോഷ്‌ തുടങ്ങിയവരും പങ്കെടുത്തു. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്‌ടര്‍ ജയന്തി നരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.

ഇതിവൃത്തത്തില്‍ സ്വീകാര്യത.. അവതരണത്തില്‍ വൈവിധ്യം..

ഇതിവൃത്തത്തിലെ സ്വീകാര്യതയും അവതരണത്തിലെ വൈവിധ്യവും കൊണ്ട്‌ സമ്പന്നമായിരുന്നു ഡോക്യുമെന്ററി മേളയുടെ നാലാം ദിവസം. ദിര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഫിക്ക്‌ഷന്‍, ഹോമേജ്‌, ഇന്റര്‍നാഷണല്‍, മിഡില്‍ ഈസ്റ്റ്‌, എന്‍വയോണ്‍മെന്റല്‍, ഷോക്കേസ്‌ എന്നീ വിഭാഗങ്ങളിലായി 40 ചിത്രങ്ങളാണ്‌ ഇന്നലെ പ്രദര്‍ശിപ്പിച്ചത്‌. പ്രേക്ഷക പ്രശംസയേറ്റുവാങ്ങിയ ചിത്രമായിരുന്നു വൈഷ്‌ണവി സുന്ദര്‍രാജന്‍ സംവിധാനം ചെയ്‌ത `ഡോള്‍'. ഒരു പെണ്‍കുട്ടിയും ബാര്‍ബറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവരുടെ ബന്ധത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്‌ ചിത്രം പങ്കുവെക്കുന്നത്‌. വിപിന്‍ പി. സമല്‍ബാരി സംവിധാനം ചെയ്‌ത `ജസ്റ്റ്‌ ആന്‍ അണ്ടര്‍വയര്‍' പ്രമേയവൈവിധ്യംകൊണ്ട്‌ ശ്രദ്ധേയമായി. ഭാര്യ വീട്ടിലില്ലാത്ത സമയം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന ഭര്‍ത്താവിന്‌ പിന്നീട്‌ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.


പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രമാണ്‌ സുനിത്‌ സിന്‍ഹ സംവിധാനം ചെയ്‌ത `കൗണ്ടര്‍ വയലന്‍സ്‌'. അനുരാഗവിവശയായ ഭാര്യ കിടപ്പറയില്‍ ഭര്‍ത്താവിനാല്‍ അപമാനിക്കപ്പെടുന്നതിനെത്തുടര്‍ന്ന്‌ പുരുഷകേന്ദ്രീകൃതമായ സമൂഹത്തിനെതിരെ അവള്‍ പ്രതികാരമനോഭാവത്തോടെ പെരുമാറുന്നത്‌ കയ്യടക്കത്തോടെ സംവിധായകന്‍ചിത്രീകരിച്ചിരിക്കുന്നു. കൈകാലുകള്‍ മാത്രം കഥാപാത്രങ്ങളാകുന്ന ചിത്രമാണ്‌ മനോജ്‌ വര്‍ഗീസ്‌ പാറക്കാട്ടില്‍ സംവിധാനം ചെയ്‌ത `ദി ഫെയ്‌സ്‌ലെസ്‌ മാന്‍'. ചിത്രീകരണ ശൈലിയുടെ വ്യത്യസ്‌തതകൊണ്ട്‌ ഹര്‍ഷാരവത്തോടെയാണ്‌ പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചത്‌. പാഞ്ചാലി രാജകുമാരിയുടെ മനോവിചാരങ്ങള്‍ അനാവരണം ചെയ്യുന്ന `മത്സ്യാവതാരം' സംവിധാനം ചെയ്‌തത്‌ ശ്യാം സുന്ദറാണ്‌. ചിത്രം പുനര്‍ജന്മങ്ങളുടെ കഥ പറയുന്നു.

Will power is the biggest challenge a film maker faces’- Deyali Mukherjee


‘Will power is the biggest challenge a film maker faces’, opined Deyali Mukherjee director of evening song at the face to face session which happened today at the kairali porch today. Vipin P S director of ‘just an underwear’ shared his experience on the birth of the film. A friend of his came up with the idea at a get together party and it paved way for the film. An open discussion on broadcasting films in you tube came up with hair splitting opinions. Commercial viability of a film is as important as screening it in a Film Festival opinioned a spectator.
          Rajdip Ray director of ‘Images’  exposed the filming techniques his film did as his was done with a Dslr. Vikram Kumarkandinalla spoke of his passion on  Music videos, his music vedio was adapted from the song Saigal Blues of Delhi Belly

           Vivek Chaudary one of the 3 directors of the documentary Goonga Pehelwan said that his film concerned with Olympics and differently able was taken from a real life Olympic winner.

          The other directors present were Manoj Varghese , Akshay Inidikar , Prashant Vanjani Rajdip Ray , Mukesh Subramaniam . Director Roy and Joshy mathew Moderated the session.

മേളയില്‍ ഇന്ന്‌ (22.07.2014)


മേളയുടെ അവസാനദിവസമായ ഇന്ന്‌ (ജൂലൈ 22) 27 ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനെത്തുക. കൈരളി തിയേറ്ററില്‍ രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചാള്‍സ്‌ ഷിന്‍സര്‍ ലായിക്‌ സംവിധാനം ചെയ്‌ത `ഇന്‍സോമ്‌നിയ്‌സ്‌' ഇരുട്ടിന്റെ മറവില്‍ കണ്ടുമുട്ടുന്ന രണ്ട്‌ ലണ്ടന്‍ നിവാസികളുടെ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. പാരീസ്‌ നഗരത്തില്‍ തെരുവോരങ്ങളിലും പാലങ്ങളുടെ ചുവട്ടിലുമായി ജീവിതം കഴിച്ചുകൂട്ടുന്ന മനുഷ്യരുടെ കഥയാണ്‌ ക്ലൗസ്‌ ഡ്രൂസല്‍ സംവിധാനം ചെയ്‌ത ചിത്രം `ഓണ്‍ ദി എഡ്‌ജ്‌ ഓഫ്‌ ദി വേള്‍ഡ്‌'. `റോങ്‌ പ്ലെയ്‌സ്‌-റോങ്‌ ക്രെയിനും' ഈ വിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിക്കും.
ശ്രീ തിയേറ്ററില്‍ ഇന്ന്‌ രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഹൈന്‍സ്‌ സംവിധാനം ചെയ്‌ത `സായ്‌ ലന്‍ചായ്‌', ജപ്പാന്‍ സംവിധായകന്‍ സത്രോയുടെ `ന്യൂ ഡില്‍', റലൂച റസേനയുടെ `ദി ബെഡ്‌ ഈസ്‌ ബ്രോക്കണ്‍' എന്നിവ. ബ്രിട്ടീഷ്‌ ഡോക്യുമെന്ററി സംവിധായകന്‍ കിങ്‌ ലോങ്‌കിനോട്ടിന്റെ `സാല്‍മ' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി വിവാഹത്തിനുവേണ്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്‌ വീട്ടുതടങ്കലിലായെങ്കിലും അക്ഷരങ്ങളെ സ്‌നേഹിച്ച്‌ അവള്‍ കവയിത്രിയാകുന്നതും ദുരാചാരങ്ങളെയും അപരിഷ്‌കൃത പാരമ്പര്യങ്ങളെയും എതിര്‍ക്കുന്നതുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ആന്‍ട്രേജ്‌ സംവിധാനം ചെയ്‌ത `ബര്‍ലിന്‍ ട്രോകിയോ', അലിറേസാ ഖാനിയയുടെ `അണ്‍ റിട്ടേണ്‍ വൈറ്റ്‌ പേജസ്‌' എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും,
ഹോമേജ്‌ വിഭാഗത്തില്‍ മൈക്കല്‍ ഗ്ലോവോഗര്‍ സംവിധാനം ചെയ്‌ത `മെഗാ സിറ്റീസ്‌', എന്‍വയോണ്‍മെന്റല്‍ വിഭാഗത്തില്‍ ജീന്‍ കോസ്‌മി ഡലലോയ്‌ സംവിധാനം ചെയ്‌ത `ബൈ മൈ സൈഡ്‌', കവിത ബാലും നന്ദന്‍ സക്‌സേനയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `ക്യാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ്‌', ശ്രാവണ്‍ കട്ടികാനേനിയുടെ `ക്രോണിക്കല്‍സ്‌ ഓഫ്‌ എ ടെമ്പിള്‍ പെയ്‌ന്റര്‍', ദീര്‍ഘ ഡോക്യുമെന്റി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ്‌. പ്രിയ തൂവശ്ശേരിയുടെ `മൈ സേക്രട്ട്‌ ഗ്രാസ്‌ ബൗള്‍', മാതുരി മോഹിന്ദാറുടെ `കാണ്ട്‌ ഹൈഡ്‌ മി' എന്നിവയാണ്‌ ഹ്രസ്വ ഡോക്യുമെന്ററി മത്സരവിഭഗത്തിലുള്ളത്‌.
ഷോര്‍ട്ട്‌ ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ `ഫോര്‍ യു ആന്‍ഡ്‌ മി', `ഫ്രീഡം റാങ്‌സണ്‍', `സംവെയര്‍ ഫാര്‍', `സ്‌ട്രേഡ്‌ ഡോഗ്‌സ്‌', `ടാര്‍ജറ്റ്‌', `അണ്‍റീഡ്‌' തുടങ്ങിയവയും ഇന്ന്‌ പ്രദര്‍ശിപ്പിക്കും. ഷോക്കേസ്‌ ഹ്രസ്വഡോക്യുമെന്ററി വിഭാഗത്തില്‍ `തലയില്‍ പുലവര്‍', `കാലം ഇടയ്‌ക്കല്‍ പൈതൃകം', ഷോക്കേസ്‌ ലോങ്‌ ഡോക്യുമെന്ററി `ഇറ്റ്‌സ്‌ ഡെവലപ്‌മെന്റ്‌-സ്റ്റുപ്പിഡും' ഫിലിമേക്കേഴ്‌സ്‌ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ സബാ ധവാന്റെ `ഡല്‍ഹി മുംബൈ ഡെല്‍ഹി', `ബാര്‍ഫ്‌' എന്നിവയും പ്രദര്‍ശിപ്പിക്കും.

People Should Smell Films: Gireesh Kumar (Meet the Press: July 21)

Gireesh Kumar’s documentary 8 Rooms and 9 Doors explores the life of ‘doms’, the traditional dissectors, who works in mortuaries in West Bengal. It sheds light on their physical, mental and spiritual journey between the house of the dead and the house of the living. He said that people should smell films. He explicitly stated that the smell of a film means the duration of time which it takes to live in the hearts of the multitudes in order to substantiate his view.  He expressed this opinion in a Press Meet including the short film and documentary filmmakers whose films were screened in the 7th International Short Film and Documentary Festival of Kerala that was held yesterday at the Press Club.  Kavita Datir, director of the documentary Babai spoke about the pains of an eighty one year old lady who strives hard to meet her bread and butter. Her husband Amit Sonawane who was the camera man of this documentary had depicted all the shots with the touch of reality.
Vaishnavi, who produced the short film Paava, depicts the relationship between a young girl and a barber. She coined her film as a self experienced one as it expresses certain critical moments in life. She pointed out that the relationship between two of them will go but not bitter. There happens certain transition in their relation which is seen in almost all human threads.Abhijith Patil, who is basically a photo journalist made his Bhairav applying his photographic techniques.Sanjay Ghosh talked about the documentary Let them eat cake , which deals with the universal issue of hunger.

Sachin Dev’s Carnival on Wheels, a documentary about the only existing travelling theatre in Kerala pictures the story of their evolution, struggle and success.. Abhijit Krishnan’s The Monsoon is a short documentary of our monsoon and what it means to India and especially to Kerala. He said that he tried to bring to limelight how monsoon influences the surroundings, atmosphere and mentality of people.Saumyananda Sahi’s  Small things Big things is a celebration of education which becomes a matter of art. His depiction has a clear touch of childhood relations and adventures of learning. Geetha j, Mohandas, Manjunathan Subramanian and Archana Menon also participated in the press meet.

Face to Face PHOTOS (21 July 2014)



മായാത്ത കാഴ്ചള്‍ അവശേഷിപ്പിച്ച് ഡോക്യുമെന്ററി മേളയ്ക്ക് ഇ് (22.07.2014) കൊടിയിറക്കം

വ്യത്യസ്തങ്ങളായ 212 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെ' ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയ്ക്ക് ഇ് (ജൂലൈ 22) കൊടിയിറങ്ങും. മായാത്ത കാഴ്ചകള്‍ പ്രേക്ഷകമനസ്സില്‍ അവശേഷിപ്പിച്ചാണ് ഇത്തവണ മേള സമാപിക്കുത്. ലോകത്തിലെ വിവിധ ഭാഷകളും സ്വപ്നങ്ങളും വികാരവിചാരങ്ങളും പങ്കുവെക്കപ്പെ' മേള ആസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്കാണ് പ്രേക്ഷകരെ നയിച്ചത്.
കൈരളി തിയേറ്ററില്‍ ഇ് വൈകിട്ട് 6.30 ന് നടക്കു സമാപനസമ്മേളനം മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കു ചടങ്ങില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍് നടക്കും.
ദൃശ്യസമ്പതകൊണ്ട് ശ്രദ്ധേയമായ മേളയില്‍ ഇലെ 40 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഭാര്യ വീ'ില്‍ ഇല്ലാത്ത സമയം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കു ഭര്‍ത്താവിന് പിീട് നേരിടേണ്ടിവരു പ്രശ്‌നങ്ങള്‍ ചിത്രീകരിച്ച വിപിന്‍ പി. സമല്‍ബാരിയുടെ 'ജസ്റ്റ് ആന്‍ അണ്ടര്‍വയര്‍' പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഒരു പെകു'ിയും ബാര്‍ബറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുു വൈഷ്ണവി സുന്ദര്‍രാജന്‍ സംവിധാനം ചെയ്ത 'ഡോള്‍'.
പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രമാണ് സുനിത് സിന്‍ഹ സംവിധാനം ചെയ്ത 'കൗണ്ടര്‍ വയലന്‍സ്'. ഭാര്യ ലൈംഗികത ആവശ്യപ്പെടുമ്പോള്‍ ഭര്‍ത്താവിനാല്‍ അവള്‍ അപമാനിക്കപ്പെടുതും മൂകമായ പുരുഷനിയന്ത്രിത ധാര്‍മിക നിയമാവലിയില്‍ ശ്വാസംമു'ി പ്രതികാരമനോഭാവത്തോടെ അവള്‍ പെരുമാറുതും ചിത്രീകരിക്കുതില്‍ സംവിധായകന്‍ ഏറെ കയ്യടക്കം കാ'ി. മനോജ് വര്‍ഗീസ് സംവിധാനം ചെയ്ത 'ദി ഫെയ്‌ലെസ് മാന്‍', ശ്യാം സുന്ദറിന്റെ 'മത്സ്യാവതാരം', ശ്രീമോയ് ഭ'ാചാര്യ സംവിധാനം ചെയ്ത 'വയ്ല്‍' എിവയും നാലാം ദിവസത്തെ ശ്രദ്ധേയ ചിത്രങ്ങളായിരുു.
ഇന്ത്യയുമായി സിനിമകളുടെ സഹനിര്‍മാണം നിര്‍വഹിക്കുവാന്‍ മറ്റ് രാജ്യങ്ങളിലെ നിര്‍മാതാക്കള്‍ വിസ്സമ്മതിക്കുുവെ പരാതിയാണ് ''ഡോക്യുമെന്ററി-ഹ്രസ്വചിത്ര നിര്‍മാതാക്കള്‍ക്ക് സഹനിര്‍മാണ സാധ്യതകള്‍'' എ വിഷയത്തില്‍ നിള തിയേറ്ററില്‍ നട പരിപാടിയില്‍ സംസാരിച്ച ഫ്രഞ്ച് ഫിലിം മേക്കര്‍ ഗോള്‍ഡാ സെല്ലാം ഉയര്‍ത്തിയത്. സിനിമ സഹനിര്‍മാണം വിവിധ രാജ്യങ്ങളിലെ നിര്‍മാണ കമ്പനികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്, ഇത്തരമൊരു പങ്കാളിത്തത്തിന്റെ നേ'ം സാമ്പത്തിക ലഭ്യതയും സര്‍ക്കാരുകളുടെ സബ്‌സിഡി കി'ുു എതുമാണ്. യൂറോപ്യന്‍ സിനിമ-ടിവി പ്രോഗ്രാമുകളുടെ നിര്‍മാതാവാണ് ഫ്രാന്‍സില്‍ നിുള്ള ഗോഡ് സെല്ലാം
മേളയോടനുബന്ധിച്ച് സംവിധായകരുമായി പ്രസ് ക്ലബ്ബില്‍ നട വാര്‍ത്താസമ്മേളനത്തില്‍ നല്ല സിനിമകളെ തിരിച്ചറിയാന്‍ പ്രേക്ഷകന് കഴിയേണ്ടതുണ്ടെ് സംവിധായകര്‍ അഭിപ്രായപ്പെ'ു. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രമുഖ സംവിധായകന്‍ ജോഷി മാത്യു മോഡറേറ്റ് ചെയ്ത മുഖാമുഖം പരിപാടി കൈരളി തിയേറ്റര്‍ അങ്കണത്തില്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെ'ു. സംവിധായകരായ അക്ഷയ് ഇന്ധികാര്‍, പ്രശാന്ത് വഞ്ജാനി, വിക്രം കുമാര്‍ കണ്ഡിമല്ല, ദയാലി മുഖര്‍ജി, സുബാദിപ്താ വിശ്വാസ്, വിവേക് ചൗധരി, രജദീപ് റായ്, മനോജ് വര്‍ഗീസ്, വിപിന്‍ വീ.എസ്., മുകേഷ് സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേളയുടെ അവസാനദിവസമായ ഇ് 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കു ചാള്‍സ് ഷിന്‍സര്‍ ലായിക് സംവിനം ചെയ്ത 'ഇന്‍സോമ്‌നിയ്‌സ്', ക്ലൗസ് ഡ്രൂസല്‍ സംവിധാനം ചെയ്ത 'ഓ ദി എഡ്ജ് ഓഫ് ദി വേള്‍ഡ്', കിങ് ലോങ്കിനോ'ിന്റെ 'സാല്‍മ' എിവ ഇ് പ്രദര്‍ശിപ്പിക്കും.

Presentation: Golda Sellam - PHOTOS (21 July 2014)

Presentation on "Co-production Oppurtunities for Documentary and Short-filmmakers" at Nila theatre by Golda Sellam (and Anand) - July 2



Press Meet PHOTOS (21 July 2014)






People Are Unwilling To Co-Produce Films With India: Golda Sellam

A film co-production is a production where the production companies from different countries (typically two to three) are working together. The main benefits of such a partnership are the ability to pool financial resources and to access the partner government's incentives and subsidies. “Most of the people are unwilling to partner with India in a co-production agreement because the Indian government doesn’t give any significant tax benefits or subsidies”, said Golda Sellam, French producer who has years of experience working as a financer for films in Europe. She was conducting a presentation on “Co-production Opputunities for Documentary and Short Filmmakers” at Nila theatre yesterday, as a part of the 7th IDSFFK which is concluding today.
The presentation was aimed at helping those Documentarians and Short Fimmakers who are having a hard time finding a willing producer for their work, by exploring the many avenues that are available to them on an international scale, like film festivals, TV channels and the internet.
Golda Sellam is French producer who has years of experience as a financer and co-producer of television programs and films from Europe. She has studied Comparative Literature and Film in London, before joining the ‘Media Program’ of the ’European Community’ in 1995. She has conducted numerous cultural cooperation projects, workshops and media training seminars around the world for international institutions such as the French Ministry of Foreign Affairs (MAE) and the International Organisation of La Francophonie (OIF).

Sunday 20 July 2014

ഇന്നത്തെ പരിപാടി (21.07.2014)

വാര്‍ത്താസമ്മേളനം     -      പ്രസ് ക്ലബ്ബ്     രാവിലെ 12 ന്
പ്രസന്റേഷന്‍   -      നിള തിയേറ്റര്‍  ഉച്ചയ്ക്ക് 2ന്
മുഖാമുഖം     -      കൈരളി തിയേറ്റര്‍      വൈകിട്ട് 5 ന്‌